ദളിത് പൂജാരിക്കെതിരെ ആസിഡ് ആക്രമണം; എങ്ങുമെത്താതെ കേസന്വേഷണം
ക്ഷേത്രങ്ങളിലെ പ്രധാനചടങ്ങുകളില്‍ ദളിതനെ പ്രവേശിപ്പിക്കുന്നതില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് ബിജു പറഞ്ഞു
ആസിസ് ആക്രമണത്തിന് ഇരയായ മലപ്പുറം ഏലംകുളത്തെ ദളിത് പൂജാരി ബിജു നാരായണന്റെ ജീവിതം ദുരിതത്തില്‍. ആക്രമണത്തിനു ശേഷം ക്ഷേത്രത്തിലെ ജോലി നഷ്ടമായി. ഭക്ഷണത്തിനും ചികിത്സക്കും വകയില്ലാതെയാണ് ബിജു നാരായണന്റെ ഇപ്പോഴത്തെ ജീവിതം,
കഴിഞ്ഞമാസം ഏഴിനാണ് പട്ടാമ്പി വിളയൂരിലെ താമസ സ്ഥലത്ത് നിന്ന് ക്ഷേത്രത്തിലേക്ക് നട തുറക്കാനായി പോകുമ്പോള്‍ ബിജു നാരായണനു നേരെ ആസിഡ് ആക്രമണം ഇരയായത്. ഇതിലെ പ്രതികളെ പിടികൂടാന്‍ പൊലീസിനായിട്ടില്ല. തന്റെ ജാതി അറിഞ്ഞതോടെ ക്ഷേത്രത്തിലേക്ക് തിരിച്ചു വിളിക്കാന്‍ ഭാരവാഹികള്‍ തയ്യാറായില്ലെന്നും ബിജു പറഞ്ഞു.
ക്ഷേത്രങ്ങളിലെ പ്രധാനചടങ്ങുകളില്‍ ദളിതനെ പ്രവേശിപ്പിക്കുന്നതില്‍ ഇപ്പോഴും അയിത്തം നിലനില്‍ക്കുന്നുണ്ടെന്ന് ബിജു പറഞ്ഞു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ നിന്നും ആദ്യമായി താന്ത്രിക പഠനത്തില്‍ അംഗീകാരം നേടിയ ദളിതനാണ് ബിജു. ഭാര്യക്കും രണ്ടുമക്കള്‍ക്കുമൊപ്പം വാടകവീട്ടിലാണ് ഇപ്പോള്‍ ബിജുവിന്റെ താമസം.