എന്‍സിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം ഉടനടി ഉണ്ടാവില്ല
മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം മുന്നണി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് ഇടത് നേതാക്കളുടെ നിലപാട്.
എന്‍സിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം ഉടനടി ഉണ്ടാവില്ല,മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷം മുന്നണി യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്നാണ് ഇടത് നേതാക്കളുടെ നിലപാട്.അതേസമയം തോമസ് ചാണ്ടിയെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ടുള്ള എന്‍സിപി കേന്ദ്രനേതൃത്വത്തിന്‍രെ കത്ത് നാളെ മുഖ്യമന്ത്രിക്ക് കത്ത് നല്‍കും
പുതിയമന്ത്രിയെ തീരുമാനിച്ച എന്‍സിപി കേന്ദര്നേതൃത്വത്തിന്‍രെ നിലപാട് ഇന്നലെ തന്നെ മുഖ്യമന്ത്രി പിണറായി വിജയനെ എന്‍സിപി സംസ്ഥാന അദ്ധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ അറിയിച്ചിരിന്നു.നാളെ തിരുവനന്തപുരത്ത് തിരിച്ചെത്തിയ ശേഷം വിശദമായി ചര്‍ച്ച ചെയ്യാമെന്നാണ് മുഖ്യമന്ത്രി ഉഴവൂരിനെ അറിയിച്ചത്.എന്‍സിപി കേന്ദ്രനേതൃത്വത്തിന്‍റെ കത്ത് നാളെ മുഖ്യമന്ത്രിക്ക് കൈമാറുമെങ്കിലും മന്ത്രിസ്ഥാനം സംബന്ധിച്ച തീരുമാനം ഉടനടി ഉണ്ടാവില്ല.മലപ്പുറം ഉപതെരഞ്ഞടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹ്ചര്യത്തില്‍ അതിന് ശേഷമേ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകൂ എന്നാണ് മുന്നണിയിലെ ഒരുനേതാവ് പറഞ്ഞത്.
ശബ്ദരേഖ പുറത്ത് വന്ന സംഭവത്തില്‍ മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിരിക്കെ അതിനു ശേഷം പുതിയ മന്ത്രിയെ തീരുമാനിച്ചാല്‍ മതി എന്നൊരു അഭിപ്രായവും ചില നേതാക്കള്‍ പങ്ക് വെയ്ക്കുന്നുണ്ട്.നിരപാധിത്വം തെളിഞ്ഞാല് ശശീന്ദര്ന്‍ മന്ത്രിസ്ഥാനത്തേക്ക് തിരികെ വരുമെന്ന് എന്‍സിപി നേതൃത്വംഅഭിപ്രായപ്പെട്ടിരിക്കെ ക്ലീന്‍ ചിറ്റ് ലഭിച്ചാല്‍ ശശീന്ദ്രന് മന്ത്രിസഭയിലേക്കുള്ള വാതില്‍ വീണ്ടും തുറക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.അങ്ങനെയെങ്കില്‍ മൂന്ന് മാസത്തേക്ക് മാത്രം പുതിയമന്ത്രിയെ തീരുമാനിക്കണമോയെന്ന ചോദ്യവും ചിലനേതാക്കള്‍ ഉന്നയിക്കുന്നുണ്ട്.