കൂലി നല്‍കാന്‍ പണമില്ല: കശുവണ്ടി വ്യവസായം പ്രതിസന്ധിയില്‍

Update: 2018-04-27 15:05 GMT
Editor : Sithara
കൂലി നല്‍കാന്‍ പണമില്ല: കശുവണ്ടി വ്യവസായം പ്രതിസന്ധിയില്‍
Advertising

പണം നൽകാൻ കഴിയില്ലെന്ന് ബാങ്കുകൾ അറിയിച്ചതോടെ കാഷ്യു കോര്‍പറേഷൻ ഫാക്ടറികൾ പൂട്ടുന്ന അവസ്ഥയിലാണ്.

Full View

കശുവണ്ടി തൊഴിലാളികളുടെ ശമ്പളം മുടങ്ങിയതോടെ കശുവണ്ടി മേഖലയിലെ പ്രതിസന്ധി രൂക്ഷമായി. പണം നൽകാൻ കഴിയില്ലെന്ന് ബാങ്കുകൾ അറിയിച്ചതോടെ കാഷ്യു കോര്‍പറേഷൻ ഫാക്ടറികൾ പൂട്ടുന്ന അവസ്ഥയിലാണ്. ഈ ആഴ്ചയിലും ശമ്പളം മുടങ്ങുന്ന സ്ഥിതിയാണ്.

എസ്ബിടി, എസ്ബിഐ ബാങ്കുകള്‍ വഴിയാണ് ക്യാഷ്യു കോര്‍പറേഷൻ സാമ്പത്തിക ഇടപാടുകൾ നടത്തുന്നത്. ആഴ്ചയിൽ 32 ലക്ഷം രൂപയാണ് ശമ്പളം നല്‍കേണ്ടത്. കഴിഞ്ഞ ആഴ്ച്ചത്തെ ശമ്പളം നല്‍കാന്‍ ക്യാഷ്യു കൊർപറേഷന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ ആഴ്ച്ചയും ശമ്പളം നൽകാൻ ആയില്ലെങ്കിൽ കൊർപറേഷന്റെ ഫാക്ടറികൾ പൂട്ടേണ്ടി വരും. ശമ്പളം ലഭിക്കാത്തത് മൂലം തൊഴിലാളികളുടെ ജീവിതം ദുരിതത്തിലാണ്.

കാപെക്സിലും സമാനമായ പ്രതിസന്ധിയാണ് നേരിടുന്നത്. 3500 ഓളം തൊഴിലാളികളാണ് കാപെക്സിലുള്ളത്. നിലവിൽ നല്ല നിലയില്‍ പ്രവർത്തിക്കുന്ന സ്ഥാപനം നോട്ട് പ്രതിസന്ധി മൂലം തകരുമോ എന്ന ആശങ്കയിലാണ് തൊഴിലാളികൾ.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News