തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണമെന്ന് സിപിഐ

Update: 2018-04-27 00:13 GMT
Editor : Muhsina
തോമസ് ചാണ്ടിയെ മന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തണമെന്ന് സിപിഐ
Advertising

ഇക്കാര്യം എല്‍ഡിഎഫ് നേതൃത്വത്തെ അറിയിക്കുമെന്ന് സിപിഐ. എക്സിക്യൂട്ടീവ് യോഗത്തിലാണ് കാനം രാജേന്ദ്രന്‍ ഇക്കാര്യം അറിയിച്ചത്. എല്‍ഡിഫ് നേതൃത്വത്തോട്..

തോമസ് ചാണ്ടിയെ മന്ത്രിസ്ഥാനത്ത് നിന്ന് മാറ്റി നിർത്തണമെന്ന് സിപിഐ. പാർട്ടി നിലപാട് സിപിഎം നേതൃത്തെ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ എക്സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞു. അതേസമയം ആലപ്പുഴ കളക്ടറുടെ റിപ്പോർട്ട് പരിശോധിച്ച് എജി സർക്കാരിന് നിയമോപദേശം കൈമാറി. തോമസ് ചാണ്ടി വിഷയം ചർച ചെയ്യാൻ ഞായറാഴ്ച ഇടതു മുന്നണി യോഗവും ചേരുന്നുണ്ട്.

രാവിലെ ചേർന്ന സി പി ഐ നിർവ്വാഹക സമിതി യോഗത്തിൽ നടത്തിയ റിപ്പോർട്ടിങ്ങിലാണ് പാർട്ടി നിലപാട് കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ തോമസ് ചാണ്ടി മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കണമെന്നാണ് സി പി ഐ നിലപാടെന്ന് കാനം എക്സ്ക്യൂക്യൂട്ടീവിൽ പറഞ്ഞു. സി പി എം നേതൃത്യത്തെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ജന ജാഗ്രത യാത്ര നടന്നത് കൊണ്ടായിരിക്കും തീരുമാനം വൈകിയതെന്നും കാനം അറിയിച്ചു. അതേസമയം കളക്ടറുടെ റിപ്പോർട്ടിന്‍മേൽ എ ജി സർക്കാരിന് നിയമോപദേശം നൽകി.കളക്റുടെ റിപ്പോർട്ട് വാട്ടർ വേൾഡ് കമ്പനി കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത് കൊണ്ട് ഹൈക്കോടതി നിലപാട് ഇക്കാര്യത്തിൽ നിർണ്ണായകമാണെന്ന് എജിയുടെ നിയമോപദേശത്തിൽ പറയുന്നതായാണ് സൂചന. വാട്ടർവേൾഡ് കമ്പനിയുടെ ഹർജി ചൊവാഴ്ചചയാണ് കോടതി പരിഗണിക്കുന്നത്. അതേ സമയം തോമസ് ചാണ്ടിക്ക് നിർണ്ണായകമായ എൽഡിഎഫ് യോഗം ഞായറാഴ്ച ചേരും. ചാണ്ടിക്ക് ഇനി പിന്തുണ നൽകേണ്ടതില്ലെന്ന് സിപിഎമ്മിൽ ധാരണയുണ്ടായിരിക്കുന്ന സാഹചര്യത്തിൽ ചാണ്ടിയുടെ ഭാവി സംബന്ധിച്ച് ഞായറാഴ്ച സുപ്രധാന തീരുമാനമുണ്ടായേക്കും.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News