ഹൈക്കോടതിയുടെ പരിഗണനയിലുള്ള കമ്പനി കേസുകള്‍ ട്രൈബ്യൂണലിന്
ഹൈക്കോടതിയുടെ പരിഗണനയിലുള്ള കമ്പനി കേസുകള്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന് വിടാന്‍ ഹൈക്കോടതി തീരുമാനം
ഹൈക്കോടതിയുടെ പരിഗണനയിലുള്ള കമ്പനി കേസുകള്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന് വിടാന്‍ ഹൈക്കോടതി തീരുമാനം. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളും ഇനി മുതല്‍ ചെന്നൈയിലെ ട്രൈബ്യൂണല്‍ പരിഗണിക്കും.
നിലവില്‍ പരിഗണിക്കുന്ന കമ്പനി കേസുകള്‍ ചൈന്നൈയിലെ ദേശീയ കമ്പനി ലോ ട്രൈബ്യൂണലിന് വിടാനാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഇനി മുതല്‍ പുതുതായി ഫയല്‍ ചെയ്യുന്ന കമ്പനി കേസുകള്‍ സ്വീകരിക്കില്ലെന്നും ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു.
കേന്ദ്രസഹകരണ മന്ത്രാലയത്തിന്‍റെ 2016 ജൂണിലെ വിജ്ഞാപന പ്രകാരമാണ് ചെന്നൈയില്‍ ദേശീയ കമ്പനി ലോ ട്രൈബ്യൂണല്‍ സ്ഥാപിച്ചത്. കേരള സംസ്ഥാനം ട്രൈബ്യൂണലിന്‍റെ പരിധിയില്‍ വരുമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് കമ്പനികേസുകള്‍ മാറ്റാനുള്ള ഹൈക്കോടതിയുടെ തീരുമാനം.