സംഘര്‍ഷത്തിലെത്തിയ താനൂരിലെ തെരഞ്ഞെടുപ്പ് ആരവം

Update: 2018-04-28 07:46 GMT
Editor : admin
സംഘര്‍ഷത്തിലെത്തിയ താനൂരിലെ തെരഞ്ഞെടുപ്പ് ആരവം
Advertising

സംസ്ഥാനത്ത് തന്നെ കടുത്ത മത്സരം നടക്കുന്ന മണ്ഡലമായി മലപ്പുറം ജില്ലയിലെ താനൂര്‍ മാറികഴിഞ്ഞു.

Full View

സംസ്ഥാനത്ത് തന്നെ കടുത്ത മത്സരം നടക്കുന്ന മണ്ഡലമായി മലപ്പുറം ജില്ലയിലെ താനൂര്‍ മാറികഴിഞ്ഞു. എല്‍ഡിഎഫും യുഡിഎഫും തമ്മിലുളള തെരഞ്ഞെടുപ്പ് പോരാട്ടം സംഘര്‍ഷത്തില്‍ വരെ എത്തി. വികസനവും അക്രമ രാഷ്ട്രീയവുമാണ് മണ്ഡലത്തിലെ പ്രധാന ചര്‍ച്ച വിഷയം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ 9433 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ഥി അബ്ദുറഹ്മാന്‍ രണ്ടത്താണി വിജയിച്ചത്. വി അബ്ദുറഹ്മാന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥനാര്‍ഥിയായതൊടെയാണ് താനൂരിലെ മത്സരം കടുത്തത്. താന്‍ മണ്ഡലത്തില്‍ നടപ്പാക്കിയ വികസനങ്ങള്‍ എണ്ണിപറഞ്ഞാണ് അബ്ദുറഹ്മാന്‍ രണ്ടത്താണിയുടെ പ്രചരണം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാല്‍ വികസന മുരടിപ്പാണ് മണ്ഡലത്തിലെന്ന് എല്‍ഡിഎഫ് വാദിക്കുന്നു. ഇത്തവണ മണ്ഡലം പിടിക്കുമെന്ന് എല്‍ഡിഎഫ് ഉറപ്പിച്ചു പറയുന്നു. എന്നാല്‍ പണകൊഴുപ്പുളള പ്രചരണത്തിനപ്പുറം എല്‍ഡിഎഫിനൊന്നുമില്ലെന്ന് യുഡിഎഫ് പറയുന്നു.

കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലത്തിലെ യുഡിഎഫ് സ്ഥനാര്‍ഥിയായ ഇ ടി മുഹമ്മദ് ബഷീറിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹ്മാനെക്കാള്‍ 6220 വോട്ടാണ് അധികമായി ലഭിച്ചത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും യുഡിഎഫിന് 4000 വോട്ടിന്റെ ഭൂരിപക്ഷം ഉണ്ട്. എന്നാല്‍ യുഡിഎഫിലെ അനൈക്യം തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് എല്‍ഡിഎഫ് പ്രതീക്ഷ. ബിജെപിക്ക് കഴിഞ്ഞ തവണ ലഭിച്ചത് 7299 വോട്ടാണ്. യുവാവായ രശ്മില്‍നാഥിലൂടെ കുടുതല്‍ വോട്ട് നേടാനാകുമെന്നാണ് എന്‍ഡിഎ പ്രതീക്ഷിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി, എസ്ഡിപിഐ എന്നിവര്‍ പിടിക്കുന്ന വോട്ടുകള്‍ താനൂരില്‍ നിര്‍ണായകമാകും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News