സ്ത്രീകളെ ആക്ഷേപിച്ചിട്ടില്ലെന്ന് എംഎം മണി
പ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പരാമര്‍ശത്തെക്കുറിച്ച് നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 17 മിനുട്ട് നീണ്ട് നിന്ന പ്രസംഗത്തില്‍ ഒരിടത്ത് പോലും സ്ത്രീകളെ അധിക്ഷേപിച്ചിട്ടില്ല. . എഡിറ്റ് ചെയ്ത സംഭാഷണമാണ് പുറത്തുവിട്ടത്. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്....
സ്ത്രീകളെ താന്‍ ആക്ഷേപിച്ചിട്ടില്ലെന്ന് മന്ത്രി എംഎം മണി. പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരായ വിവാദ പരാമര്‍ശത്തെക്കുറിച്ച് നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം. 17 മിനുട്ട് നീണ്ട് നിന്ന പ്രസംഗത്തില്‍ ഒരിടത്ത് പോലും സ്ത്രീ എന്ന വാക്ക് പറഞ്ഞിട്ടില്ല. . എഡിറ്റ് ചെയ്ത സംഭാഷണമാണ് പുറത്തുവിട്ടത്. ചില മാധ്യമ പ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്. ദുരുദ്ദേശത്തോടെ എഡിറ്റ് ചെയ്ത പ്രസംഗമാണ് പുറത്തുവിട്ടത്.
പ്രതിഷേധത്തിന് പിന്നില്‍ ബിജെപിയും ചില മാധ്യമപ്രവര്‍ത്തകരുമാണ്. പൊമ്പിളൈ ഒരുമയുടെ സമരത്തില്‍ നാല് പേര്‍ മാത്രമാണ് ഉള്ളത്. സ്ത്രീകളോട് ആദരവ് മാത്രമാണ് ഉള്ളത്. തനിക്ക് പറയാനുള്ളത്പ്രതിപക്ഷം കേള്‍ക്കണം. തൂക്കിക്കൊല്ലാന്‍ വിധിച്ച പ്രതിക്ക് പോലും വിശദീകരണത്തിന് അനുവാദം കൊടുക്കാറുണ്ട്. മനസിലുള്ളത് തുറന്നു പറയുന്ന പ്രകൃതക്കാരനാണ് താനെന്നും മന്ത്രി വിശദീകരിച്ചു.
മണിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം വായിക്കാം