ബാങ്ക് ഗ്യാരണ്ടിയുടെ പേരില്‍ എംബിബിഎസ് പ്രവേശനം നിഷേധിക്കപ്പെട്ട ജംഷിക്ക് ഒടുവില്‍ അഡ്മിഷനായി
ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനെ തുടര്‍ന്ന് ബിഡിഎസിന് ചേരേണ്ടി വന്ന വിദ്യാര്‍ഥിനിക്ക് എംബിബിഎസ് സീറ്റ് ലഭിച്ചു.
ബാങ്ക് ഗ്യാരണ്ടി നല്‍കാത്തതിനെ തുടര്‍ന്ന് ബിഡിഎസിന് ചേരേണ്ടി വന്ന വിദ്യാര്‍ഥിനിക്ക് എംബിബിഎസ് സീറ്റ് ലഭിച്ചു. തിരുവനന്തപുരം മണക്കാട് സ്വദേശി ജംഷിക്കാണ് ഗോകുലം മെഡിക്കല്‍ കോളജില്‍ പ്രവേശനം ലഭിച്ചത്.
2414 ആം റാങ്കുള്ള ജംഷിക്ക് സര്‍ക്കാര്‍ ബാങ്ക് ഗ്യാരണ്ടി നല്‍കുമെന്ന് അറിയിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ പ്രവേശനം ലഭിച്ചിരുന്നില്ല. എസ്എഫ്ഐ നേതാക്കള്‍ വിഷയം മുഖ്യമന്ത്രിയുടെയും ആരോഗ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അഡ്മിഷന് കഴിയുന്നത് വരെ കാത്തിരിക്കാനായിരുന്നു മറുപടി.
എന്‍ആര്‍ഐ ക്വാട്ട ജനറല്‍ സീറ്റാക്കി മാറ്റിയതിനെ തുടര്‍ന്നാണ് ജംഷിക്ക് ഇന്ന് അഡ്മിഷന് ലഭിച്ചത്. ജംഷിക്ക് പ്രവേശം ലഭിക്കാത്ത വാര്‍ത്ത മീഡിയവണ്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.