ക്ഷേത്രവളപ്പിലെ ആയുധപരിശീലനത്തിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണമെന്ന് കോടിയേരി
Update: 2018-04-30 02:14 GMT
ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ആര്‍എസ്എസ് ശാഖ നടത്തിയായാല് സിപിഎം റെഡ് വാളണ്ടിയര്‍ പരിശീലനവും നടത്തും
ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് നടത്തുന്ന ആയുധ പരിശീലനം അവസാനിപ്പിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ക്ഷേത്രങ്ങള്‍ക്കുള്ളില്‍ ആര്‍എസ്എസ് ശാഖ നടത്തിയായാല് സിപിഎം റെഡ് വാളണ്ടിയര്‍ പരിശീലനവും നടത്തും. ഇതിനെ തടയാന്‍ ആര്എസ്എസിനാകില്ല. ക്ഷേത്രവളപ്പിലെ ആയുധപരിശീലനത്തിനെതിരെ വിശ്വാസികള്‍ രംഗത്തിറങ്ങണം. ക്ഷേത്രങ്ങളെ ആര്‍എസ്എസ് ദുരുപയോഗിച്ചാല്‍ പള്ളികള്‍ ഐഎസ് കേന്ദ്രങ്ങളായി മാറുമെന്നും കൊടിയേരി ബാലകൃഷ്ണന് പത്തനംതിട്ടയില്‍ പറഞ്ഞു.