ഒരു ദിവസം കൊണ്ടുപിടിച്ചത് 34 പാമ്പുകളെ; യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ റെക്കോര്‍ഡ് അബീഷിന് സ്വന്തം

Update: 2018-05-01 02:41 GMT
Editor : admin
ഒരു ദിവസം കൊണ്ടുപിടിച്ചത് 34 പാമ്പുകളെ; യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ റെക്കോര്‍ഡ് അബീഷിന് സ്വന്തം
Advertising

പതിമൂന്നാം വയസ്സു മുതല്‍ തുടങ്ങിയതാണ് അബീഷിന്റെ പാമ്പുപിടുത്തം. 5200 ഓളം പാമ്പുകളെ ഇതിനകം പിടികൂടി.

Full View

ഒരു ദിവസം ഏറ്റവും കൂടുതല്‍ മൂര്‍ഖന്‍ പാമ്പുകളെ പിടിച്ചതിന് യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ റെക്കോര്‍ഡ് തൃശൂര്‍ സ്വദേശി അബീഷിന് ലഭിച്ചു. തേക്കടി പെരിയാര്‍ കടുവാ സങ്കേതത്തിലെ താല്‍ക്കാലിക ജീവനക്കാരനാണ് ഇപ്പോള്‍ അബീഷ്

കുമളിക്ക് സമീപം അണക്കരയില്‍ ലയണ്‍സ് ക്ലബ്ബ് കെട്ടിടത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ ഫൗണ്ടേഷനില്‍ നിന്നുമാണ് നാല് വയസ്സ് പ്രായമുള്ള 12 മൂര്‍ഖന്‍ പാമ്പുകള്‍ ഉള്‍പ്പെടെ 31 പാമ്പുകളെ അബീഷ് പിടികൂടിയത്. അന്നു തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നായി മൂന്ന് മൂര്‍ഖനെക്കൂടി അബീഷ് പിടികൂടി. ഇത്രയും പാമ്പുകളെ ഒറ്റ ദിവസം കൊണ്ട് പിടികൂടിയതിനാണ് അബീഷിനെ തേടി പുരസ്‌കാരം എത്തിയത്.

പതിമൂന്നാം വയസ്സു മുതല്‍ തുടങ്ങിയതാണ് അബീഷിന്റെ പാമ്പുപിടുത്തം. 5200 ഓളം പാമ്പുകളെ ഇതിനകം പിടികൂടി.

തൃശൂര്‍ കോടാലി സ്വദേശിയായ അബീഷ് കുറച്ചു കാലമായി കുമളിയിലാണ് താമസം. പാമ്പ് പിടിക്കുന്നതില്‍ അബീഷിനുള്ള കഴിവ് മനസ്സിലാക്കിയ വനംവകുപ്പ് അധികൃതര്‍ ഇദ്ദേഹത്തെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ താല്‍ക്കാലിക ജീവനക്കാരനായി നിയമിക്കുകയായിരുന്നു. തേക്കടിയില്‍ നടന്ന ചടങ്ങില്‍ വച്ച് സര്‍ട്ടിഫിക്കറ്റും മെഡലും ട്രോഫിയും അബീഷിന് സമ്മാനിച്ചു. യൂണിവേഴ്‌സല്‍ റെക്കോര്‍ഡ് ഫോറത്തിന്റെ ഏഷ്യയിലെ ജൂറി അംഗം സുനില്‍ ജോസഫാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്.

പാമ്പുകളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിവിധ സ്ഥലങ്ങളില്‍ ബോധവത്കര ക്ലാസുകളും അബീഷ് സംഘടിപ്പിക്കാറുണ്ട്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News