യോഗയെ മതവുമായി ബന്ധിപ്പിക്കാനുള്ള ശ്രമം ചെറുക്കണം; മുഖ്യമന്ത്രി
യോഗ വെറുമൊരു വ്യായാമ മുറ മാത്രമാണെന്നും ഇതിനെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ പരിപാടികള്‍ സംഘടിപ്പിച്ചു. ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. യോഗയെ മതത്തിന്റെ ഭാഗമായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നതായി മുഖ്യമന്ത്രി ആരോപിച്ചു. യോഗ വെറുമൊരു വ്യായാമ മുറ മാത്രമാണെന്നും ഇതിനെ ഹൈജാക്ക് ചെയ്യാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ചടങ്ങില്‍ മന്ത്രി കെ കെ ശൈലജ, വിഎസ് ശിവകുമാര്‍ എംഎല്‍എ എന്നിവര്‍ പങ്കെടുത്തു. രാജ് ഭവനില്‍ ഗവര്‍ണര്‍ പി സദാശിവത്തിന്റെ നേതൃത്വത്തിലും വിജിലന്‍സ് ഡയറക്ട്രേറ്റില്‍ ലോക്‌നാഥ് ബെഹറയുടെ നേതൃത്വത്തിലും യോഗ അഭ്യാസങ്ങള്‍ നടന്നു.