ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരും

Update: 2018-05-03 21:35 GMT
Editor : admin
ശബരിമലയില്‍ സ്ത്രീപ്രവേശം അനുവദിക്കണമെന്ന ഹരജിയില്‍ സുപ്രീം കോടതിയില്‍ വാദം തുടരും
Advertising

ശബരിമലയില്‍ സ്ത്രീ പ്രവേശത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും.

ശബരിമലയില്‍ സ്ത്രീ പ്രവേശത്തിനുള്ള വിലക്ക് നീക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ യങ്ങ് ലോയേര്‍സ് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ സുപ്രിം കോടതിയില്‍ ഇന്നും വാദം തുടരും. അമിക്കസ് ക്യൂറി രാജു രാമചന്ദ്രന്റെ തുടര്‍വാദമായിരിക്കും ഇന്ന് നടക്കുക. ശബരിമലയില്‍ സ്ത്രീപ്രവേശം വിലക്കുന്ന ഭരണഘനാപരമായി തെറ്റാണെന്ന് കഴിഞ്ഞ വാദത്തില്‍ അമിക്കസ്ക്യൂറി പറഞ്ഞിരുന്നു. ഇതിന് ശേഷം സ്ത്രീപ്രവേശം എതിര്‍ക്കുന്ന കക്ഷികളുടെ വാദം ആരംഭിക്കും. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, ശബരിമല തന്ത്രി കുടുംബം, എന്‍എസ്എസ്, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവരാണ് ഹരജിക്കാരുടെ വാദത്തെ എതിര്‍ക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News