കലൂർ അപകടം; ഓസ്കാർ ഇവന്റ്സ് ഉടമ ജനീഷിന് ഇടക്കാല ജാമ്യം
കേസിൽ അറസ്റ്റിലായ അഞ്ചുപേരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും
Update: 2025-01-07 18:39 GMT
എറണാകുളം: കലൂർ സ്റ്റേഡിയത്തിലെ അപകടത്തിൽ ഓസ്കാർ ഇവന്റ്സ് ഉടമ ജനീഷിന് ഇടക്കാല ജാമ്യം. എറണാകുളം മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസിൽ മൂന്നാം പ്രതിയാണ് ജനീഷ്.
കേസിൽ അറസ്റ്റിലായ അഞ്ചുപേരുടെയും ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും. പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ നിഘോഷ് കുമാർ കോടതിയുടെ നിർദേശം പാലിച്ച് പൊലീസിനു മുൻപിൽ കീഴടങ്ങിയിരുന്നു.