ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണം: കേന്ദ്രത്തോട് മുഖ്യമന്ത്രി
ഇതാദ്യമായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി
ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കണമെന്ന് ആവര്‍ത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഭക്തര്‍ക്ക് വേണ്ട അടിസ്ഥാന സൌകര്യങ്ങള്‍ ഉറപ്പാക്കും. വനംവകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മകരവിളക്ക് മഹോത്സവ നടത്തിപ്പ് സംബന്ധിച്ച് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
ഇതാദ്യമായാണ് മുഖ്യമന്ത്രി ശബരിമലയിലെത്തുന്നത്. ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള നടപടി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കണമെന്നും ദേശീയ തീര്‍ത്ഥാടന കേന്ദ്രമായില്ലെങ്കിലും അതിനുമപ്പുറമാണ് ശബരിമലയുടെ സ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തവണ പ്രഖ്യാപിച്ച പദ്ധതികളുടെ നടത്തിപ്പില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്നും ആവര്‍ത്തിച്ചു. ദേവസ്വം-വനം വകുപ്പുകള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യാത്രാ സൌകര്യങ്ങളുടെ അപര്യാപ്തത ചര്‍ച്ചയായി. ഇക്കാര്യത്തില്‍ കെഎസ്‍ആര്‍ടിസി കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്റര്‍നെറ്റ് സൌകര്യത്തോടെ റെയില്‍വെ ബുക്കിങ് കാര്യക്ഷമമാക്കും. ഇത്തവണയും കുപ്പിവെള്ള നിയന്ത്രണമുണ്ടാകും. ഭക്ഷ്യ വിതരണത്തിലെ ഗുണനിലവാരം, ശുചിത്വം എന്നിവ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയോടൊപ്പം വിവിധ വകുപ്പ് മന്ത്രിമാര്‍ ഉദ്യോഗസ്ഥര്‍, ദേവസ്വം പ്രസിഡന്റ് എന്നിവരും പങ്കെടുത്തു.