ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക നവീകരണം അനിശ്ചിതത്വത്തില്‍

Update: 2018-05-04 02:41 GMT
ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക നവീകരണം അനിശ്ചിതത്വത്തില്‍
Advertising

പഞ്ചായത്ത് വകുപ്പിന്റെ അനുമതി ലഭിച്ചില്ല

Full View

സ്വാതന്ത്ര്യ സമരകാലത്തെ തീപിടിപ്പിക്കുന്ന ഓര്‍മയാണ് ചേമഞ്ചേരി രജിസ്ട്രാര്‍ ഓഫീസ്. ക്വിറ്റ് ഇന്ത്യാ സമരത്തിനിടെ പ്രതിഷേധിച്ച സമരക്കാര്‍ രജിസ്ട്രാര്‍ ഓഫീസിന് തീവച്ചു. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഈ ഓഫീസിനെ സ്മാരകമായി പ്രഖ്യാപിച്ചു. എന്നാല്‍ കടുത്ത അവഗണനയാണ് ഈ സ്മാരകം നേരിടുന്നത്. സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും പഞ്ചായത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് കെട്ടിടം നവീകരിക്കുന്നതിന് തടസ്സം.

1942, സാമ്രാജ്യത്വം ഇന്ത്യ വിടുക എന്നാവശ്യപ്പെട്ടുകൊണ്ടുള്ള അന്തിമസമരങ്ങളുടെ തുടക്കം. സമരച്ചൂട് നേഞ്ചിലേറ്റിയ ചേമഞ്ചേരിയിലെ യുവസംഘം ആഗസ്റ്റ് 19 ന് രാത്രി ചേമഞ്ചേരിയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് തീവെച്ചു.

1997ല്‍ രജിസ്ട്രാര്‍ ഓഫീസ് ക്വിറ്റ് ഇന്ത്യാ സ്മാരകമാക്കാന്‍ പഞ്ചായത്ത് തീരുമാനിച്ചു. സ്മാരകം പഴയ മാതൃകയില്‍ നവീകരിച്ച് സബ് രജിസ്ട്രാറോഫീസ് ഇങ്ങോട്ട് മാറ്റാനായിരുന്നു തീരുമാനം. 2008 ല്‍ സ്ഥലം പഞ്ചായത്ത് വാങ്ങി. എന്നാല്‍ രജിസ്ട്രേഷന്‍ വകുപ്പിന് സ്ഥലം കൈമാറാന്‍ പഞ്ചായത്ത് വകുപ്പ് ഇതുവരെ അനുമതി നല്‍കിയില്ല.

പഞ്ചായത്ത് വകുപ്പിന്റെ അനുമതി ലഭിക്കാത്തതാണ് സ്മാരകം യാഥാര്‍ഥ്യമാകുന്നതിന് തടസ്സം.

Tags:    

Similar News