പൈതൃകോത്സവത്തിന് സമാനമായ പരിപാടികൾ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എ.കെ ബാലന്‍

Update: 2018-05-04 15:02 GMT
Editor : Jaisy
പൈതൃകോത്സവത്തിന് സമാനമായ പരിപാടികൾ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് എ.കെ ബാലന്‍
Advertising

വിശ്വമാനവികതയുടെ സന്ദേശമാണ് ഇത്തരം പരിപാടികൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു

കേരളം - ഡൽഹി സാംസ്കാരിക പൈതൃകോത്സവത്തിന് സമാനമായ പരിപാടികൾ എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലൻ. വിശ്വമാനവികതയുടെ സന്ദേശമാണ് ഇത്തരം പരിപാടികൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

മൂന്ന് ദിവസം നീണ്ട കേരളം - ഡൽഹി സാംസ്കാരിക പൈതൃകോത്സവത്തിന് സമാപന സമ്മേളനത്തിലായിന്നു മന്ത്രി ഇക്കാര്യം പറഞ്ഞത്. ഐക്യസന്ദേശം നൽകുന്ന ഇത്തരം പരിപാടികൾ ഇനിയുമുണ്ടാകണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അഭിപ്രായപ്പെട്ടു. സാംസ്കാരിക കൈമാറ്റത്തിന്റെ പുത്തൻ ചുവടുവെപ്പുകളുടെ ഭാഗമായിട്ടായിരുന്നു 3 ദിവസം നിണ്ട കേരളം ഡൽഹി സാംസ്കാരിക പൈത്യകോത്സവം ഡൽഹിയിൽ നടന്നത്.

ഡൽഹി - കേരള സാംസ്കാരിക മന്ത്രാലങ്ങളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. നാനാത്വത്തിൽ ഏകത്വമെന്ന സന്ദേശം പ്രചരിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്ന് സമാപന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു. ഐക്യ സന്ദേശം നൽകുന്ന പരിപാടികൾ ഇനിയുമുണ്ടാകണമെന്ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അഭിപ്രായപ്പെട്ടു. വർണ്ണാഭമായ ക്ലാസിക്കൽ, സെമി ക്ലാസിക്കൽ ന്യത്തരൂപങ്ങളായിരുന്നു പെത്യകോത്സവത്തിന്റെ അവസാന ദിനത്തെ വ്യത്യസ്തമാക്കിയത്. രാജാ രവിവർമ്മ ചിത്രങ്ങളിലൂടെയുള്ള ന്യത്തസഞ്ചാരം വ്യത്യസ്താനുഭവമായി. ഗായിക രശ്‌മി സതീഷിന്റെ സംഗീത പരിപാടിയോടെയായിരുന്നു പൈതൃകോത്സവത്തിന്റെ തിരശീല വീണത്.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News