ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍
ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുക്കം ബ്രാഞ്ചിലെ വിദ്യാര്‍ത്ഥികളാണ് പ്രതീക്ഷ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്
ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കൊപ്പം ചേര്‍ന്ന് ക്രിസ്മസ് ആഘോഷം നടത്തി സ്നേഹത്തിന്റെ പുതിയ പാത തുറക്കുകയാണ് കോഴിക്കോട് മുക്കത്ത് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍. ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മുക്കം ബ്രാഞ്ചിലെ വിദ്യാര്‍ത്ഥികളാണ് പ്രതീക്ഷ സ്പെഷ്യല്‍ സ്കൂളിലെ കുട്ടികള്‍ക്കൊപ്പം ക്രിസ്മസ് ആഘോഷിച്ചത്.
ക്രിസ്മസ് ആഘോഷത്തിന് പതിവ് രീതികള്‍ വേണ്ടെന്ന് വെച്ചാണ് ഓള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികള്‍ പ്രതീക്ഷ സ്പെഷ്യല്‍ സ്കൂളിലെത്തിയത്. ക്രിസ്മസ് പപ്പയെയും കരോള്‍ സംഘത്തെയുമെല്ലാം കണ്ട് സ്കൂളിലെ കുട്ടികള്‍ ആദ്യമൊന്നമ്പരന്നു. പിന്നെ അമ്പരപ്പ് ആഘോഷത്തിന് വഴിമാറി. സമ്മാനങ്ങള്‍ നല്‍കിയും ആശംസകള്‍ നേര്‍ന്നും വിദ്യര്‍ത്ഥികള്‍ കുട്ടികളെ കയ്യിലെടുത്തു. ഇനിയും വരുമെന്ന ഉറപ്പ് കുട്ടികള്‍ക്ക് നല്‍കിയായിരുന്നു മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ത്ഥികളുടെ മടക്കം.