കേരളത്തില്‍ വൃക്കരോഗികളുടെ എണ്ണം കൂടുന്നു
നേരത്തെ രോഗം നിര്‍ണയിക്കാത്തതും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും കാരണം വൃക്കരോഗികളുടെ മരണനിരക്ക് കൂടുന്നുവെന്ന് ഡോക്ടര്‍മാര്‍
സംസ്ഥാനത്ത് വൃക്കരോഗികള്‍ വര്‍ധിക്കുന്നുവെന്ന് കണക്കുകള്‍. ഒപ്പം മരണ നിരക്കും കൂടുതലാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഒരു ലക്ഷം പേരില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെ ആളുകള്‍ വിവിധ വൃക്കരോഗങ്ങള്‍ക്ക് ചികിത്സ തേടുന്നതായും പഠനങ്ങള്‍ പറയുന്നു. പ്രമേഹവും രക്തസമ്മര്‍ദവുമാണ് വൃക്കരോഗങ്ങളുടെ പ്രധാന കാരണമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
പുതിയ കണക്കുകള്‍ പ്രകാരം 25 ലക്ഷം പ്രമേഹ രോഗികളാണ് സംസ്ഥാനത്തുള്ളത്. പ്രമേഹം പ്രധാനമായും കണ്ണുകളേയും വൃക്കകളേയുമാണ് ബാധിക്കുന്നത്. പ്രമേഹ രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് വൃക്കരോഗികളുടെ എണ്ണവും കൂടുന്നു.
85 ശതമാനം വൃക്കരോഗികളും വളരെ വൈകിയാണ് ചികിത്സ തേടുന്നത്. ഒരു ലക്ഷം പേരില്‍ 9000 പേര്‍ ഡയാലിസിസിന് ഓരോ വര്‍ഷവും വിധേയമാകുന്നുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ മാത്രം കണക്കെടുത്താല്‍ മാസം മൂന്നോ നാലോ വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയ നടക്കുന്നു. നേരത്തെ രോഗം നിര്‍ണയിക്കാത്തതും പ്രമേഹം നിയന്ത്രണ വിധേയമല്ലാത്തതും കാരണം വൃക്കരോഗികളുടെ മരണനിരക്ക് കൂടുന്നുവെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.