എറണാകുളം ജില്ലാ കോടതിയില്‍ മാധ്യമങ്ങള്‍ക്ക് വിലക്ക്
Update: 2018-05-06 22:37 GMT
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊലീസാണ് തടഞ്ഞത്
മാധ്യമ പ്രവര്‍ത്തകര്‍ക്ക് എറണാകുളം ജില്ലാ കോടതിയില്‍ വിലക്ക്. രാവിലെ മലയാളികളുടെ തിരോധാനവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ചെയ്യാനാനെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കാണ് പൊലീസ് വിലക്കേര്‍പ്പെടുത്തിയത്. മാധ്യമ പ്രവര്‍ത്തകര്‍ പുറത്ത് പോകണമെന്ന അഭിഭാഷകരുടെ ആവശ്യം പബ്ലിക് പ്രോസിക്യൂട്ടര്‍ കമ്മീഷണറെ അറിയിച്ചു. ഇതേത്തുടര്‍ന്നാണ് പൊലീസ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കോടതിയില്‍ വിലക്കേര്‍പ്പെടുത്തിയത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം തന്നെ കോടതി പരിസരത്ത് ഒരുക്കിയിട്ടുണ്ട്.