ഇനി മത്സരിക്കാനില്ലെന്ന് കെ സി രാജന്‍
മൂന്ന് തവണ മത്സരിച്ചിട്ടും പരാജയപ്പെട്ട കെ സി രാജന്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
തെരഞ്ഞെടുപ്പുകളില്‍ നിരവധി തവണ പരാജയപ്പെട്ടവരില്‍ പ്രമുഖനാണ് കൊല്ലത്ത് നിന്നുള്ള കെപിസിസി അംഗമായ കെ സി രാജന്‍. മൂന്ന് തവണ മത്സരിച്ചിട്ടും പരാജയപ്പെട്ട കെ സി രാജന്‍ ഇനി മത്സരിക്കാനില്ലെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്.
കരുനാഗപ്പള്ളിയില്‍ നിന്നും 1987 ലാണ് കെസി രാജന്‍ ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കുന്നത്. സിപിഐ നിയമഭാ കക്ഷിനേതാവും മന്ത്രിയുമായിരുന്ന പി എസ് ശ്രീനിവാസനായിരുന്നു അന്ന് എതിരാളി. ഗൌരിയമ്മയെ പോലും മുട്ടുമടക്കിച്ച ശ്രീനിവാസന്‍ 10000ത്തിലധികം വോട്ടുകള്‍ക്ക് അന്ന് കെ സിയെ പരാജയപ്പെടുത്തി.
നീണ്ട ഇടവേളയ്ക്ക് ശേഷം 1998 ല്‍ തെരഞ്ഞെടുപ്പ് രംഗത്ത്. ലോക്സഭയിലേക്ക് എന്‍കെ പ്രേമചന്ദ്രനെതിരെ മത്സരിച്ച് പരാജയപ്പെട്ടു.
ഒടുവില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പി കെ ഗുരുദാസനെതിരെ കൊല്ലം നിയമസഭാമണ്ഡലത്തില്‍ മത്സരിച്ച് വീണ്ടും പരാജയമേറ്റുവാങ്ങി.
തോല്‍വി മടുത്ത കെ സി രാജന്‍ പാര്‍ലമെന്ററി മോഹം അവസാനിപ്പിച്ചിരിക്കുകയാണ്. ഒപ്പം താന്‍ പരാജയപ്പെട്ടിടത്ത് പുതിയ തലമുറ വിജയിക്കട്ടെയെന്ന ആശംസകളും നേരുന്നു