തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം വൈകില്ലെന്ന് റവന്യുമന്ത്രി

Update: 2018-05-06 21:23 GMT
Editor : Subin
തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം വൈകില്ലെന്ന് റവന്യുമന്ത്രി
Advertising

തോമസ് ചാണ്ടി വിഷയത്തില്‍ തന്‍റെ നിലപാട് പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ റവന്യുമന്ത്രി നിയമോപദേശത്തിന് കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി

തോമസ് ചാണ്ടി വിഷയത്തില്‍ നിയമോപദേശം വൈകില്ലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍. കയ്യേറ്റത്തില്‍ ആധികാരികമായി മറുപടി പറയേണ്ടത് സര്‍ക്കാരാണെന്ന് വി എസ് അച്യുതാനന്ദന്‍ പ്രതികരിച്ചു. തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി എഴുതി വാങ്ങണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

തോമസ് ചാണ്ടി വിഷയത്തില്‍ തന്‍റെ നിലപാട് പരസ്യമാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ റവന്യുമന്ത്രി നിയമോപദേശത്തിന് കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി. കയ്യേറ്റ വിഷയത്തില്‍ നിലപാട് വ്യക്തമാക്കേണ്ടത് സര്‍ക്കാരാണെന്നായിരുന്നു വി എസ് അച്യുതാനന്ദന്‍റെ പ്രതികരണം.

സിപിഎമ്മിന്‍റെ രാഷ്ട്രീയ അഴിമതിയാണ് തോമസ് ചാണ്ടിയെ പിന്തുണക്കുന്നതിലൂടെ പുറത്തുവരുന്നതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.തോമസ് ചാണ്ടിയുടെ വിരട്ടലിന് മുമ്പില്‍ മുഖ്യമന്ത്രി മുട്ടുകുത്തിയെന്ന് മുന്‍ കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ആരോപിച്ചു.

അതിനിടെ തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതിയില്‍ കൂടുതല്‍ പരാതികളെത്തി. വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി ഭൂപരിഷ്കരണ നിയമം ലംഘിച്ചു സ്ഥലം വാങ്ങിയെന്ന് ആരോപിച്ച് തൃശുര്‍ സ്വദേശി ടി എന്‍ മുകുന്ദനാണ് പൊതുതാല്പര്യ ഹരജി സമര്‍പ്പിച്ചത്.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News