ഇന്ധനവിലയുടെ നികുതിയിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോടിയേരി

Update: 2018-05-06 02:36 GMT
Editor : Jaisy
ഇന്ധനവിലയുടെ നികുതിയിലൂടെ കേന്ദ്രം ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് കോടിയേരി
Advertising

ഇന്ധനവില നിയന്ത്രിക്കാന്‍ തയ്യാറാകാത്ത ബിജെപിയെ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കയ്യൊഴിയുമെന്നും കോടിയേരി പറഞ്ഞു

ഇന്ധനവിലയുടെ നികുതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇന്ധനവില നിയന്ത്രിക്കാന്‍ തയ്യാറാകാത്ത ബിജെപിയെ ജനങ്ങള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ കയ്യൊഴിയുമെന്നും കോടിയേരി പറഞ്ഞു. ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

Full View

കുതിച്ചുയരുന്ന ഇന്ധനവില നിയന്ത്രിക്കാനാകാത്ത സര്‍ക്കാരിനെതിരെ പ്രതീകാത്മക സമരമുറകളുമായാണ് സിപിഎം പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചത്. കാളവണ്ടി ഉപയോഗിച്ച് കാര്‍ കെട്ടിവലിച്ചും ഓട്ടോയും ഇരുചക്രവാഹനങ്ങളും തള്ളിക്കൊണ്ടുമായിരുന്നു ജിപിഒ ജംഗ്ഷന്‍ മുതല്‍ പാളയം വരെയുള്ള മാര്‍ച്ച്.
നികുതി നിരക്ക് കുറക്കാത്ത കേന്ദ്രം സംസ്ഥാനത്തോട് അത് ചെയ്യാനാവശ്യപ്പെടുന്നത് നീതികേടാണെന്ന് കോടിയേരി പറഞ്ഞു. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രാദേശിക തലത്തിലും പ്രതിഷേധ പരിപാടികള്‍ നടന്നു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News