കനിവിന്റെ കണ്ണൂര്‍, ഇനിയില്ല കണ്ണീര്‍

Update: 2018-05-07 08:49 GMT
Editor : Alwyn K Jose
Advertising

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മമ്പറത്ത് സംഘടിപ്പിച്ച ഉപവാസ സമരം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു.

Full View

സമാധാന ആഹ്വാനവുമായി കണ്ണൂരില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമാധാന സദസുകള്‍. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മമ്പറത്ത് സംഘടിപ്പിച്ച ഉപവാസ സമരം കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ പൌര സമിതിയുടെ നേതൃത്വത്തില്‍ ടൌണ്‍ സ്ക്വയറില്‍ സ്നേഹസംഗമവും രക്തദാനവും സംഘടിപ്പിച്ചിട്ടുണ്ട്.

രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും തുടര്‍ക്കഥയായ കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കുക എന്ന സന്ദേശം ഉയര്‍ത്തിയാണ് വിവിധ സംഘടനകള്‍ ഇന്ന് സമാധാന സംഗമങ്ങള്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ ഇനി കണ്ണീര്‍ വീഴരുതെന്ന ആഹ്വാനവുമായി മമ്പറത്ത് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം സംഘടിപ്പിച്ചു. സമാധാന ശ്രമങ്ങളോട് മുഖ്യമന്ത്രി കാണിക്കുന്ന വൈമനസ്യം ഉത്കണ്ഠാജനകമാണന്ന് പരിപാടി ഉദ്ഘാടനം ചെയ്ത കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ പറഞ്ഞു. കൊലപാതകികളെ തള്ളിപ്പറയാനും രാഷ്ട്രീയ അഭയം നല്‍കാതിരിക്കാനുമുളള ആര്‍ജ്ജവം രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടാവണം.

കനിവിന്റെ കണ്ണൂര്‍, ഇനിയില്ല കണ്ണീര്‍ എന്ന സന്ദേശവുമായി വിവിധ സാമൂഹിക, സാംസ്ക്കാരിക സംഘടനകളുടെ നേതൃത്വത്തില്‍ ടൌണ്‍ സ്ക്വയറില്‍ നടത്തിയ ഉപവാസ സമരം തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്തു. രക്തച്ചൊരിച്ചിലല്ല, സമാധാനത്തിനുവേണ്ടിയുളള രക്തദാനമാണ് മഹത്തരം എന്ന മുദ്രാവാക്യമുയര്‍ത്തി ബ്ലഡ് ഡൊണേഷന്‍ ഫോറം ചേമ്പര്‍ ഹാളില്‍ നടത്തിയ രക്തദാന പരിപാടിയില്‍ 1001 പേര്‍ രക്തദാനം നടത്തി.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News