നിര്‍ഭയമായി പ്രവര്‍ത്തിക്കാനുള്ള ശേഷി മാധ്യമങ്ങള്‍ വീണ്ടെടുത്തില്ലെന്ന് സീമ മുസ്തഫ
ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും മൂലം നഷ്ടമാവുന്നത് സമൂഹത്തിലെ പാര്‍ശ്വവത്കൃതര്‍ക്കും ദരിദ്രര്‍ക്കും മാധ്യമങ്ങളില്‍ ലഭ്യമാവുന്ന ഇടമാണെന്നും സീമ മുസ്തഫ പറഞ്ഞു.
എന്‍.ഡി.ടി.വിക്ക് നേരെയുള്ള നടപടിയെ ചെറുത്ത് തോല്പിച്ചെങ്കിലും നിര്‍ഭയമായും സ്വതന്ത്രമായും പ്രവര്‍ത്തിക്കാനുള്ള ശേഷി ആ നടപടിക്കു ശേഷം മാധ്യമലോകം വീണ്ടെടുത്തില്ലെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക സീമ മുസ്തഫ. ഭരണകൂടത്തിന്റെ നിയന്ത്രണങ്ങളും നിയമങ്ങളും മൂലം നഷ്ടമാവുന്നത് സമൂഹത്തിലെ പാര്‍ശ്വവത്കൃതര്‍ക്കും ദരിദ്രര്‍ക്കും മാധ്യമങ്ങളില്‍ ലഭ്യമാവുന്ന ഇടമാണെന്നും സീമ മുസ്തഫ പറഞ്ഞു.
ദളിത്, ആദിവാസി, മുസ്ലീം, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മാധ്യമങ്ങള്‍ ചിത്രീകരിക്കുന്ന വിധത്തെക്കുറിച്ച് ഡല്‍ഹിയില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു സീമ മുസ്തഫ കേരള പത്രപ്രവര്‍ത്തക യൂണിയന്‍, ഡല്‍ഹി യൂണിയന്‍ ഓഫ് ജേര്‍ണലിസ്റ്റ്‌സ്, ഡല്‍ഹി മീഡിയ സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍സ് ട്രസ്റ്റ് എന്നീവ സംയുക്തമായാണ് സംവാദം സംഘടിപ്പിച്ചത്.