ഇന്ന് തിയേറ്ററുടമകളുടെ സൂചനാ പണിമുടക്ക്

Update: 2018-05-07 09:41 GMT
Editor : admin
ഇന്ന് തിയേറ്ററുടമകളുടെ സൂചനാ പണിമുടക്ക്
ഇന്ന് തിയേറ്ററുടമകളുടെ സൂചനാ പണിമുടക്ക്
AddThis Website Tools
Advertising

സംസ്ഥാനത്തെ തിയേറ്റുടമകള്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. തിയേറ്ററുകള്‍ അടച്ചിട്ടാണ് പണിമുടക്ക്.

Full View

സംസ്ഥാനത്തെ സിനിമാ തിയറ്റുകള്‍ അടച്ചിട്ട് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ ഇന്ന് സൂചനാ പണിമുടക്ക് നടത്തുന്നു. ടിക്കറ്റ് സെസില്‍ സര്‍ക്കാര്‍ ഇളവ് നല്‍‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. മൂന്ന് രൂപ സെസ് പിന്‍വലിച്ചില്ലെങ്കില്‍ അടുത്തമാസം രണ്ട് മുതല്‍ അനിശ്ചിത കാല സമരം നടത്താനും തീരുമാനമുണ്ട്.

ടിക്കറ്റിന് മൂന്ന് രൂപ സെസ് ഏര്പ്പെടു്തതിയ സര്ക്കാര് ഉത്തരവ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ സംസ്ഥാന വ്യാപകമായി പണിമുടക്കുന്നത്. മാളുകളിലെ തിയറ്റുകളും ഇന്ന് അടച്ചിടുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ നേരത്തെ നടത്തിയ സമരത്തില്‍ സെസ്സ് തുകയില്‍ ഭേദഗതികള്‍ വരുത്താമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ഉത്തരവ് നടപ്പിലാക്കിയില്ലെന്ന് ആരോപിച്ചാണ് സമരം. ഇലക്ട്രോണിക് ടിക്കറ്റ് മെഷീന്‍ വാങ്ങിക്കുന്നതിന് 'ഐനെറ്റ് വിഷന്‍' എന്ന സ്വകാര്യ കമ്പനിയെ ഏല്‍പിക്കാനുമുള്ള നീക്കത്തിലും പ്രതിഷേധം ഉണ്ട്. ഐ നെറ്റ് വിഷന് എന്ന സ്വകാര്യ കമ്പനി ഉടമകള് മന്ത്രി മുനീറിന്‍റെ ബന്ധുക്കളാണെന്നും അതിനാലാണ് ടെണ്ടര്‍ നടപടികള്‍ പോലും സ്വീകരിക്കാതെ നിയമവിരുദ്ധമായി അനുമതി നല്‍കിയതെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ ആരോപിച്ചിരുന്നു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News