ഈരാറ്റുപേട്ടയിൽ വെയ്റ്റിങ് ഷെഡിലേക്ക് കാർ ഇടിച്ചുകയറി വ്യവസായി മരിച്ചു
വാഹനത്തിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ
Update: 2025-01-12 10:20 GMT
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ കാർ ഇടിച്ചുകയറി വെയ്റ്റിങ്ങ് ഷെഡിൽ ഇരിക്കുകയായിരുന്ന വ്യവസായി മരിച്ചു. മഠത്തിൽ അബ്ദുൽഖാദറാണ് മരിച്ചത്. ഇന്നലെ രാത്രി 11 മണിയോടെ നടയ്ക്കലിലാണ് വാഹനാപകടം. വെയിറ്റിംഗ് ഷെഡിൽ സുഹൃത്തിനൊപ്പം സംസാരിച്ചിരിക്കുകയായിരുന്നു ഇദ്ദേഹം.
സുഹൃത്തിനെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാഹനത്തിലുണ്ടായിരുന്നവർ മദ്യ ലഹരിയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.വാഗമണ്ണിലേക്ക് പോവുകയായിരുന്ന കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തിയിട്ടുണ്ട്. വാഹനം ഓടിച്ച യൂബർ ഡ്രൈവറെ ഈരാറ്റുപേട്ട പൊലീസ് കസ്റ്റഡിയിലെടുത്തു.