നാടിനായി കുടിവെള്ളവിതരണവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍

Update: 2018-05-07 23:27 GMT
Editor : Subin
നാടിനായി കുടിവെള്ളവിതരണവുമായി ഒരു കൂട്ടം ചെറുപ്പക്കാര്‍
Advertising

കടലോര പ്രദേശമായ രാമന്തളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായി ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കുടിവെളളമെത്തിക്കുന്നത് ഈ ചെറുപ്പക്കാരാണ്.

Full View

വേനല്‍ കടുത്തതോടെ നാടും നഗരവും കുടിവെളളത്തിനായി നെട്ടോട്ടമോടുകയാണ്. എന്നാല്‍ കണ്ണൂര്‍ എട്ടിക്കുളത്തെ നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഈ വേനലിലും കുടിവെളളം മുടങ്ങിയില്ല. നാട്ടിലെ ഒരു സംഘം ചെറുപ്പക്കാരാണ് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഈ പ്രദേശത്തെ കുടിവെളള വിതരണം ഏറ്റെടുത്ത് നടത്തുന്നത്.

കടലോര പ്രദേശമായ രാമന്തളി പഞ്ചായത്തിലെ മൂന്ന് വാര്‍ഡുകളിലായി ജീവിക്കുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കുടിവെളളമെത്തിക്കുന്നത് ഈ ചെറുപ്പക്കാരാണ്. കളിക്കളത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച് പുരസ്‌കാരങ്ങള്‍ ഏറെ നേടിയിട്ടുളള എട്ടിക്കുളം ബിസ്മില്ല ക്ലബ്ബിലെ അംഗങ്ങളാണ് നാടിന്റെ ദാഹമകറ്റി പുതിയ ചരിത്രമെഴുതുന്നത്. ആദ്യം ടാങ്കര്‍ ലോറി വാടകക്കെടുത്തായിരുന്നു കുടിവെളള വിതരണം. നാല് വര്‍ഷം മുന്‍പ് വാഹനം സ്വന്തമായി വാങ്ങി. ഒപ്പം അഞ്ചര സെന്ററില്‍ പുതിയ കിണര്‍ കുഴിച്ച് പബ്ബ് ഹൗസും സ്ഥാപിച്ചു. പ്രതിദിനം 50000 ലിറ്റര്‍ വെളളം വിവിധ ഭാഗങ്ങളിലായി ഇവര്‍ വിതരണം ചെയ്യുന്നുണ്ട്.

പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ആരംഭിക്കുന്ന കുടിവെളള വിതരണം രാത്രി വരെ നീളും. ക്ലബ്ബ് അംഗങ്ങള്‍ തന്നെയാണ് എല്ലാത്തിനും ചുക്കാന്‍ പിടിക്കുന്നത്. ജലക്ഷാമം രൂക്ഷമായതോടെ അടുത്ത വര്‍ഷം മുതല്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് കുടിവെളള വിതരണം വ്യാപിപ്പിക്കാനുളള ആലോചനയിലാണ് ഈ ചെറുപ്പക്കാര്‍.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News