കേരള കോണ്‍ഗ്രസിനെ ചൊല്ലി സിപിഎം - സിപിഐ തര്‍ക്കം രൂക്ഷം

Update: 2018-05-07 18:26 GMT
കേരള കോണ്‍ഗ്രസിനെ ചൊല്ലി സിപിഎം - സിപിഐ തര്‍ക്കം രൂക്ഷം
Advertising

സിപിഎം അടവ് നയം പ്രയോഗിച്ച കോട്ടയം ജില്ലയില്‍ ഇരു പാര്‍ട്ടികളും ഇതിനോടകം രണ്ട് തട്ടിലായി കഴിഞ്ഞു.

കേരള കോണ്‍ഗ്രസിനെ ചൊല്ലി ഇടത് മുന്നണിയില്‍ ഭിന്നത രൂക്ഷമാകുന്നു. പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലാണ് ഭിന്നത രൂക്ഷമാകുന്നത്. സിപിഎം അടവ് നയം പ്രയോഗിച്ച കോട്ടയം ജില്ലയില്‍ ഇരുവരും ഇതിനോടകം രണ്ട് തട്ടിലായി കഴിഞ്ഞു.

Full View

യുഡിഎഫിനെ തള്ളി ഇടത്തേക്ക് ചായാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും നിലപാട് തുറന്ന് പറയാന്‍ സമയമായിട്ടില്ലെന്നാണ് കെ എം മാണി പറയുന്നത്. എന്നാല്‍ ഈ കാലതാമസം ഇടത് മുന്നണിക്കുള്ളില്‍ കടുത്ത ഭിന്നതയ്ക്ക് കാരണമാകുന്നുണ്ട്. കോട്ടയം ജില്ല കമ്മിറ്റിയുടെ അടവ് നയം ശരിവെച്ച് സംസ്ഥാന നേതൃത്വവും രംഗത്ത് വന്നതോടെ ഇതിനെ സിപിഐ ശക്തമായി എതിര്‍ക്കുകയാണ്. കഴിഞ്ഞ ദിവസം സിപിഐ ജില്ലാ സെക്രട്ടറി മണ്ഡലം സമ്മേളനത്തില്‍ ഈ ഭിന്നത തുറന്ന് പറയുകയും ചെയ്തു.

കോട്ടയം ജില്ലയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഭിന്നതയാണെങ്കിലും കേരള കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം സംസ്ഥാന എല്‍ഡിഎഫില്‍ ചര്‍ച്ചയ്ക്ക് വന്നാല്‍ ഭിന്നത മുന്നണിയെ സാരമായി തന്നെ ബാധിക്കും. 13ആം തിയതി ആരംഭിക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തില്‍ മാണിയോട് അടവ് നയം പയറ്റിയ സിപിഎമ്മിനെതിരെ കടുത്ത വിമര്‍ശം ഉയരാനും സാധ്യതയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ് മാണി ഇടത് മുന്നണിയുടെ ഭാഗമാകാന്‍ ശ്രമിച്ചാല്‍ അത് വലിയ പ്രതിസന്ധി മുന്നണിയില്‍ ഉണ്ടാക്കും.

Tags:    

Similar News