ശത്രുവിനെതിരെ പോരുവിളിച്ചതിന്റെ ഓര്‍മ പുതുക്കി പല്ലശ്ശനയില്‍ ഇക്കുറിയും ഓണത്തല്ല്
ഓണത്തല്ല് കാണാന്‍ വിവിധ നാടുകളില്‍ നിന്നും നിരവധി പേരെത്തി.
യുദ്ധ ചരിത്രങ്ങളുടെയും ദേശപ്പെരുമയുടെയും ഓര്‍മയില്‍ പാലക്കാട് പല്ലശ്ശനയില്‍ ഇക്കുറിയും ഓണത്തല്ല് നടന്നു. തിരുവോണദിനത്തില്‍ നടന്ന ഓണത്തല്ല് കാണാന്‍ വിവിധ നാടുകളില്‍ നിന്നും നിരവധി പേരെത്തി.
കോഴിക്കോട് സാമൂതിരിയുടെ സമാന്തരക്കാരനായിരുന്ന പല്ലശ്ശന കുറൂര്‍ നമ്പിടിയെ യുദ്ധത്തില്‍ കുതിരവട്ടത്തു നായര്‍ ചതിച്ചു കൊന്നു. ഇതില്‍ രോഷംകൊണ്ട പല്ലശ്ശന ദേശക്കാര്‍ ഒരുമിച്ച്
പ്രതികാരം ചെയ്യാനിറങ്ങി. ശത്രുവിനെതിരെ പോരുവിളിച്ചതിന്റെ ഓര്‍മ പുതുക്കിയാണ് ഓരോ വര്‍ഷവും ഓണത്തല്ല് നടക്കുന്നത്.
തിരുവോണ നാളില്‍ ഏഴുകുടി, ഒരു കുടി എന്നീ വിഭാഗങ്ങളായി തിരിഞ്ഞ് തല്ലാനൊരുങ്ങി നില്‍ക്കും. ക്ഷേത്രങ്ങളില്‍ നിന്ന് കച്ചകെട്ടി ഭസ്മം തൊട്ട് തല്ലു നടക്കുന്ന തല്ലുമന്ദത്ത് ഒരുമിച്ചു കൂടുന്നു.
അവിട്ടനാളില്‍ നായര്‍ സമുദായത്തിന്റെ ഓണത്തല്ലാണ് നടക്കുക. തിരുവോണ നാളില്‍ നടക്കുന്നത് ഇതര സമുദായങ്ങളുടെ ഓണത്തല്ലും.