മാധ്യമം മുപ്പതാം വയസ്സിലേക്ക്
വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ വാര്ത്താവഴികളിലൂടെ സഞ്ചരിച്ചാണ് മാധ്യമം വളര്ച്ചയുടെ സുപ്രധാന ഘട്ടം പിന്നിടുന്നത്. ഒരു വര്‍ഷം നീളുന്ന പരിപാടികളോടെയാണ് മുപ്പതാം...
മാധ്യമം മുപ്പതാം വയസ്സിലേക്ക്. വസ്തുനിഷ്ഠവും നിഷ്പക്ഷവുമായ വാര്ത്താവഴികളിലൂടെ സഞ്ചരിച്ചാണ് മാധ്യമം വളര്ച്ചയുടെ സുപ്രധാന ഘട്ടം പിന്നിടുന്നത്. ഒരു വര്‍ഷം നീളുന്ന പരിപാടികളോടെയാണ് മുപ്പതാം വാര്‍ഷികത്തിന്റെ ആഘോഷം.
1987 ജൂണ് ഒന്ന്. മലയാളത്തില്‍ ഒരു ദിനപ്പത്രം കൂടി പിറന്നു. കോഴിക്കോട് വെള്ളിമാട്കുന്നില്‍ നടന്ന ചടങ്ങിന് സാക്ഷിയായി പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ കുല്‍ദീപ് നയാരും വൈക്കം മുഹമ്മദ് ബഷീറും അടക്കമുള്ളവര്‍. ആദ്യ പത്രാധിപര്‍ പി കെ ബാലകൃഷ്ണന്റെ, ഇതാ നിങ്ങളുടെ മാധ്യമമെന്ന മുഖപ്രസംഗത്തോടെ ഇറങ്ങിയ പത്രം പിന്നീട് മലയാള മാധ്യമരംഗത്ത് സ്വന്തമായ ഇടം നേടിയെടുത്തു. ശബ്ദമില്ലാത്തവരുടെ ശബ്ദമായും അനീതികള്‍ക്കെതിരെ ഇടപെട്ടും, പരന്പരാഗത മാധ്യമങ്ങള്‍ അവഗണിച്ചവഴികളിലൂടെ മാധ്യമം മുന്നേറി.
ഗള്‍ഫ് മാധ്യമത്തിലൂടെ, ആദ്യ അന്താരാഷ്ട്ര ഇന്ത്യന്‍ ദിനപത്രവുമായി. ഇന്ത്യയിലും വിദേശത്തുമായി പത്തൊന്‍പത് പതിപ്പുകള്‍ ഇന്ന് മാധ്യമത്തിനുണ്ട്. മുപ്പതാം വര്‍ഷത്തില്‍ സേവനരംഗത്തേക്കും കടക്കും. ആഴ്ചപ്പതിപ്പ്, കുടുംബം, ആരോഗ്യ മാധ്യമം, വിദ്യ, രുചി, ഗൃഹം തുടങ്ങി വിപുലമാണ് മാധ്യമം പ്രസിദ്ധീകരണങ്ങള്‍. നാല് വര്‍ഷം മുന്‍പ് മീഡിയവണ്‍ ചാനലിലൂടെ ദൃശ്യമാധ്യമരംഗത്തും മാധ്യമം ചുവടുറപ്പിച്ചു.