നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചേക്കും

Update: 2018-05-08 23:11 GMT
Editor : Sithara
നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം കോടതി ഇന്ന് ഫയലില്‍ സ്വീകരിച്ചേക്കും
Advertising

ദിലീപിനെ എട്ടാം പ്രതിയാക്കി ഇന്നലെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

നടിയെ അക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം മജിസ്ട്രേറ്റ് കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചേക്കും. ദിലീപിനെ എട്ടാം പ്രതിയാക്കി ഇന്നലെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്.

Full View

മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സിനിമാ മേഖലയിലെ പ്രമുഖരെ സാക്ഷികളാക്കി സമർപ്പിച്ച കുറ്റപത്രത്തിൽ സാങ്കേതിക പിഴവുകളുണ്ടോയെന്ന് പരിശോധിച്ച് അങ്കമാലി മജിസ്ട്രേറ്റ് കോടതി കുറ്റപത്രം ഇന്ന് ഫയലിൽ സ്വീകരിച്ചേക്കും. തുടർന്ന് പ്രതികൾക്ക് കോടതി സമൻസയക്കും. പിന്നീട് വിചാരണ കോടതിയിലേക്ക് കുറ്റപത്രം അയക്കും. അതിന് ശേഷമായിരിക്കും പ്രതികളെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുക.

385 സാക്ഷികളും 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. സിനിമാ മേഖലയിൽ നിന്നുമാത്രം 50ൽ അധികം സാക്ഷികളുണ്ട്. പൾസർ സുനി, വിജീഷ്, മണികണ്ഠൻ, വടിവാൾ സലീം, മാർട്ടിൻ, പ്രദീപ്, ചാർലി, ദിലീപ്, മേസ്തിരി സുനിൽ, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. രണ്ട് പേരാണ് മാപ്പുസാക്ഷികൾ. ആദ്യ എട്ട് പ്രതികൾക്ക് മേല്‍ കൂട്ടമാനഭംഗക്കുറ്റം ചുമത്തി. എട്ട് മുതൽ 12 വരെ പ്രതികൾക്കുമേൽ ഗൂഢാലോചനക്കുറ്റവും ചുമത്തിയിട്ടുണ്ട്.

12 വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം തയാറാക്കിയത്. നാനൂറിൽ ഏറെ രേഖകൾ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. മൊബൈൽ ഫോൺ രേഖകളും ഇതിൽഉൾപ്പെടും. പരമാവധി മുന്നൊരുക്കത്തോടെ കുറ്റപത്രം സമർപ്പിക്കാനായി എന്ന ആത്മവിശ്വാസത്തിലാണ് അന്വേഷണസംഘം.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News