ജിഷയുടെ അമ്മ എംഎല്‍എയെ കുറിച്ച് പറഞ്ഞത് വിഎസ് മറച്ചുവെച്ചതെന്തിന്? ഉമ്മന്‍ചാണ്ടി
Update: 2018-05-08 15:29 GMT
സ്ഥലം എംഎല്‍എയെക്കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ പറഞ്ഞ പരാതികളായിരുന്നു വി എസ് അച്യുതാനന്ദന് ജനങ്ങളോട് പറയേണ്ടിയിരുന്നതെന്ന് മുഖ്യമന്ത്രി
പെരുമ്പാവൂരിലെ ജിഷയുടെ കൊലപാതകത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നത് എല്‍ഡിഎഫ് ആണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സ്ഥലം എംഎല്‍എയെക്കുറിച്ചും വാര്‍ഡ് അംഗത്തെക്കുറിച്ചും ജിഷയുടെ അമ്മ പറഞ്ഞ പരാതികളായിരുന്നു വി എസ് അച്യുതാനന്ദന് ജനങ്ങളോട് പറയേണ്ടിയിരുന്നത്. എന്നാല്‍ ഇക്കാര്യങ്ങള്‍ വിഎസ് മറച്ചുവച്ചു. ജിഷയുടെ അമ്മക്ക് മുന്പില് വിഎസിന് ഉത്തരം മുട്ടിയത് എന്തുകൊണ്ടാണെന്നും ഉമ്മന്‍ചാണ്ടി ചോദിച്ചു. ജിഷയുടെ കുടുംബത്തിന് നാല് ലക്ഷത്തിലധികം രൂപയുടെ സഹായം ചെയ്തുകൊടുത്തിട്ടുണ്ടെന്നും ഉമ്മന്‍ചാണ്ടി പ്രസ്താവനയില്‍ അറിയിച്ചു.