ഈ മാസം 19 വരെ കനത്ത മഴയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബംഗാൾ ഉൾക്കടലില്‍ ന്യൂനമര്‍ദം ശക്തമായതാണ് കാരണം. 7 മുതല്‍ 24 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത.
സംസ്ഥാനത്ത് ഈ മാസം 19 വരെ കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാൾ ഉൾക്കടലില്‍ ന്യൂനമര്‍ദം ശക്തമായതാണ് കാരണം. 7 മുതല്‍ 24 സെന്‍റീമീറ്റര്‍ വരെ മഴയുണ്ടാകാനാണ് സാധ്യത. ഇന്നും ഇന്നലെയുമായി തുടരുന്ന മഴയില്‍ പലയിടങ്ങളിലും നാശനഷ്ചങ്ങളും റിപ്പോര്‍ട്ട് ചെയ്ചിട്ടുണ്ട്.
നാളെയും മറ്റന്നാളും മഴ കനക്കുമെന്ന് കാലാവസ്ഥ നിരീക്ഷണം കേന്ദ്രം അറിയിച്ചു. ഇപ്പോൾ 7 സെന്‍റിമീറ്റര്‍ മഴയുള്ളത് വരും ദിവസങ്ങളില്‍ 24 സെന്‍റിമീറ്റര്‍ വരെ ഉയരും. ബംഗാള്‍ ഉൾക്കടലിലെ ന്യൂനമര്‍ദമാണ് ഇതിന് കാരണം. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം കനത്ത മഴ നേരിടാനുള്ള ജാഗ്രത നിര്‍ദേശവും പുറപ്പെടുവിച്ചു. എല്ലാ ജില്ലകളിലും താലൂക്ക് ഓഫീസുകളിലും കണ്ട്രോൾ റൂമുകള്‍ തുറക്കും. മഴക്കെടുതി കൂടുതലുള്ള സ്ഥലങ്ങളില്‍ ദുരിതാശ്വാസ ക്യാന്പുകള്‍ തുറക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്നും ഇന്നലെയുമായി തുടരുന്ന മഴയില്‍ പലയിടങ്ങളിലും നാശനഷ്ങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. താഴ്ന്ന പല പ്രദേശങ്ങളും ഇതിനകം വെള്ളത്തിനടിയിലായി. കൊല്ലം നഗരത്തിലെ പല വീടുകളിലും വെള്ളം കയറി. തിരുവനന്തപുരം പെരുമാതുറയില്‍ കടല്‍ക്ഷോഭം കാരണം അഞ്ച് വീടുകള്‍ നശിച്ചു. വലിയ തുറ, ചെറിയ തുറ തീരപ്രദേശങ്ങളും വെള്ളത്തിനടിയിലായി.