മകന്‍ മാതൃകാ സ്പീക്കറാകുമെന്ന് അമ്മയുടെ ഉറപ്പ്
കേരള നിയമസഭ നിയന്ത്രിക്കാന്‍ തന്റെ മകനെ പാര്‍ട്ടി ചുമതലപ്പെടുത്തിയതില്‍ ഏറെ അഭിമാനം കൊള്ളുന്നത് പി ശ്രീരാമകൃഷ്ണന്റെ മാതാവ് സീതാലക്ഷ്മിയാണ്.
കേരള നിയമസഭ നിയന്ത്രിക്കാന്‍ തന്റെ മകനെ പാര്‍ട്ടി ചുമതലപ്പെടുത്തിയതില്‍ ഏറെ അഭിമാനം കൊള്ളുന്നത് പി ശ്രീരാമകൃഷ്ണന്റെ മാതാവ് സീതാലക്ഷ്മിയാണ്. മകന് മാതൃകാ സ്പീക്കറാകാന്‍ കഴിയുമെന്നാണ് ഈ മാതാവിന്റെ പക്ഷം.
സ്കൂള്‍ പഠനകാലം മുതല്‍ ഇടതുപക്ഷ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു പി. ശ്രീരാമകൃഷ്ണന്‍. ഒറ്റപ്പാലം എന്‍എസ്എസ് കോളേജിലെ പഠനകാലത്ത് എസ്എഫ്ഐയുടെ നേതൃനിരയിലെത്തി. ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്‍റും അഖിലേന്ത്യ പ്രസിഡന്‍റുമായി. സിപിഎം സംസ്ഥാന കമ്മറ്റി അംഗം കൂടിയാണ് ഇദ്ദേഹം. 2006ല്‍ നിലമ്പൂരില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2011ല്‍ ആദ്യമായി നിയമസഭയിലെത്തി. രണ്ടാം തവണ പൊന്നാനിയില്‍ നിന്നും തിളക്കമാര്‍ന്ന വിജയം നേടിയ ശ്രീരാമകൃഷ്ണനെ തേടി എത്തിയത് ഏറ്റവും ബഹുമാന്യം നിറഞ്ഞ പദവിയാണ്. തന്റെ ഉണ്ണിക്ക് സ്പീക്കറായി ശോഭിക്കാന്‍ കഴിയുമെന്ന് അമ്മ പറയുന്നു.
ശ്രീരാമകൃഷ്ണന്റെ ഭാര്യ ദിവ്യ സ്കൂള്‍ അധ്യാപികയാണ്. മകള്‍ നിരഞ്ജന ബിരുദ വിദ്യാര്‍ഥിനിയാണ്. മകന്‍ പ്രിയ രഞ്ജന്‍ 8-ാം ക്ലാസ് വിദ്യാര്‍ഥിയും. എല്ലാ തിരക്കിനിടയിലും വീട്ടുകാര്യങ്ങള്‍ വിട്ടുകളയാത്ത നേതാവാണ് ശ്രീരാമകൃഷ്ണനെന്ന് ഭാര്യ പറയുന്നു. കേരള നിയമസഭയുടെ സ്പീക്കറായി ശ്രീരാമകൃഷ്ണന്‍ സത്യപ്രതിജ്ഞ ചെയ്യുന്ന ആ നിമിഷത്തിനായി കാത്തിരിക്കുകയാണ് ഈ കുടുംബം.