സ്വന്തമായി റേഡിയോ മ്യൂസിയം നിര്‍മ്മിച്ച് ഓട്ടോ ഡ്രൈവര്‍
അബൂതാഹിറെന്ന ഈ ഓട്ടോ ഡ്രൈവര്‍ക്ക് എഞ്ചിനിയറാവാനായിരുന്നു കുട്ടിക്കാലം മുതല്‍ക്കേയുള്ള ആഗ്രഹം. എന്നാല്‍ ദാരിദ്രം അബൂതാഹിറിനെ അതിനനുവദിച്ചില്ല.
സ്വന്തമായി റേഡിയോ മ്യൂസിയം നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് തമിഴ്നാട്ടിലെ ഒരു ഓട്ടോ ഡ്രൈവര്‍. കോയന്പത്തൂര്‍ സ്വദേശി അബൂതാഹിറാണ് അത്യപൂര്‍വമായ റേഡിയോകളുടെ ശേഖരം കൊണ്ട് ശ്രദ്ധേയനായത്. അബൂതാഹിറെന്ന ഈ ഓട്ടോ ഡ്രൈവര്‍ക്ക് എഞ്ചിനിയറാവാനായിരുന്നു കുട്ടിക്കാലം മുതല്‍ക്കേയുള്ള ആഗ്രഹം. എന്നാല്‍ ദാരിദ്രം അബൂതാഹിറിനെ അതിനനുവദിച്ചില്ല.
സ്വന്തമായി പണം സമ്പാദിക്കാന്‍ തുടങ്ങിയപ്പോള്‍ ആദ്യം വാങ്ങിയത് ഒരു റേഡിയോ. പിന്നെ കിട്ടുന്ന പണത്തില്‍ നിന്നും ഒരു വിഹിതം അപൂര്‍വ്വമായ റേഡിയോകള്‍ സമ്പാദിക്കാന്‍ മാറ്റിവെച്ചു. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗത്തുള്ള 200ഓളം റേഡിയോകളുടെ ഉടമയാണ് അബൂതാഹിര്‍. ബ്രിട്ടീഷിന്ത്യാ കാലത്തെ റേഡിയോയാണ് ഇതില്‍ ഏറ്റവും പഴക്കമുള്ളത്. ഇതെല്ലാം ചേര്‍ത്ത് ഒരു റേഡിയോ മ്യൂസിയവും ഇദ്ദേഹം സ്ഥാപിച്ചു.
അബൂതാഹിര്‍ ഇപ്പോള്‍ വാടക കെട്ടിടത്തിലാണ് കഴിയുന്നത്. റേഡിയോ മ്യൂസിയം സ്വന്തമായ ഒരു കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ഇദ്ദേഹത്തിന്റെ ആഗ്രഹം.