ഡിഫ്തീരിയ: വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി
സംസ്ഥാനത്ത് ഡിഫ്തീരിയയുടെ തിരിച്ചുവരവ് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ.
സംസ്ഥാനത്ത് ഡിഫ്തീരിയയുടെ തിരിച്ചുവരവ് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. പ്രതിരോധ കുത്തിവെപ്പ് എടുക്കുന്നതിനോട് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും അവര്‍ പറഞ്ഞു. മലപ്പുറം കലക്ടറേറ്റ് ഓഫീസില്‍ നടന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലാ കലക്ടറേറ്റില്‍ ആരോഗ്യമന്ത്രി പങ്കെടുത്ത യോഗത്തില്‍ ജില്ലയിലെ ആരോഗ്യപ്രവര്‍ത്തനങ്ങളെ കുറിച്ചും നിലവിലെ ഡിഫ്തീരിയാ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിശദമായ ചര്‍ച്ച നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളില്‍ ഡിഫ്തീരിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വ്യാപനം തടയാന്‍ വിദഗ്ധ സമിതി നിയോഗിക്കുമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍ പറഞ്ഞു. ജില്ലയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കി.. കുത്തിവെപ്പിനെതിരെ പ്രചാരണം വകവെക്കാതെ പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണമുണ്ടാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ആരോഗ്യ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലയിലെ ആരോഗ്യപ്രര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവര്‍ അവലോകന യോഗത്തില്‍ പങ്കെടുത്തു. ഡിഫ്തീരിയ വ്യാപനത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്ന് ആരോഗ്യമന്ത്രി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ജനങ്ങള്‍ സഹകരിക്കണം.