കോട്ടയം ടെക്സ്റ്റൈല്‍സില്‍ സിപിഎം-സിപിഐ യൂണിയനുകള്‍ നേര്‍ക്കുനേര്‍
രാത്രി ഷിഫ്റ്റില്‍ വനിതാ തൊഴിലാളികള്‍ ജോലി ചെയ്യാതിരുന്നത്തതിനാല്‍ ജോലിയില്‍നിന്നും തരംതാഴ്ത്തിയ നടപടി ചോദ്യം ചെയ്ത എഐടിയുസി പ്രവര്‍ത്തകര്‍ക്കെതിരെയാണ് സിഐടിയു അടക്കമുള്ള യൂണിയനുകള്‍ രംഗത്തെത്തിയത്.
പൊതുമേഖലാ സ്ഥാപനമായ കോട്ടയം ടെക്സ്റ്റൈല്‍സില്‍ സിപിഎം-സിപിഐ യൂണിയനുകള്‍ നേര്‍ക്കുനേര്‍. രാത്രി ഷിഫ്റ്റില്‍ വനിതാ തൊഴിലാളികള്‍ ജോലി ചെയ്യാതിരുന്നത്തതിനാല്‍ ജോലിയില്‍നിന്നും തരംതാഴ്ത്തിയ നടപടി ചോദ്യം ചെയ്ത എഐടിയുസി പ്രവര്‍ത്തകര്‍ക്കെതിരെയാണ് സിഐടിയു അടക്കമുള്ള യൂണിയനുകള്‍ രംഗത്തെത്തിയത്.
രാത്രി പത്തിനുശേഷം സ്ത്രീ തൊഴിലാളികളെ ജോലിക്ക് നിയോഗിക്കാന്‍ പാടില്ലെന്ന ഹൈക്കോടതി വിധി നിലനില്‍ക്കെ കോട്ടയം ടെക്സ്റ്റൈല്‍സില്‍ രാത്രികാലങ്ങളില്‍ ജോലിക്കായി സ്ത്രീകള്‍ക്ക് ഷിഫ്റ്റ് നല്‍കുന്നുവെന്നാണ് എഐടിയുസി വനിതാ അംഗങ്ങളുടെ പരാതി. രാത്രി ഷിഫ്റ്റില്‍ ജോലി ചെയ്യാന്‍ തയാറാകാത്തതിനാല്‍ കൂലി വെട്ടിക്കുറച്ച് ജോലിയില്‍ തരംതാഴ്ത്തുലും നടത്തുന്നതായി ഇവര്‍ പരാതിപ്പെടുന്നു. മാനേജ്മെന്റും തങ്ങളുടെ ആവശ്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിക്കുന്നു. സമാധനപരമായി സമരം ചെയ്ത എഐടിയുസി അംഗങ്ങളെ സിഐടിയു യൂണിയന്റെ നേതൃത്വത്തില്‍ ഐഎന്‍ടിയുസിയും കെടിയുസിയും അടക്കമുള്ള യൂണിയന്‍ പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതായും വനിതാ അംഗങ്ങള്‍ പറയുന്നു.
രാവിലെ എട്ടിനു പകരം ആറുമണിക്ക് ഷിഫ്റ്റ് ആരംഭിച്ചാല്‍ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ അവസനാനിക്കുമെന്നും ഇതിന് മറ്റ് യൂണിയനുകള്‍ തയ്യറാല്ലെന്നുമാണ് ഇവരുടെ നിലപാട്. മറ്റ് യൂണിയനുകളില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ എഐടിയുസില്‍ അംഗത്വമെടുത്തത് യൂണിയനുകള്‍ക്ക് പ്രകോപനമായെന്നും അംഗങ്ങള്‍ ആരോപിക്കുന്നു. അതേസമയം സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കാന്‍ എഐടിയുസിക്ക് നിലവില്‍ അംഗീകാരമില്ലാത്തതിനാല്‍ അത് നേടിയെടുക്കാനുള്ള സമരം മാത്രമാണിതെന്നാണ് സിഐടിയു അടക്കമുള്ള മറ്റ് യൂണിയനുകളുടെ നിലപാട്.