സെല്‍ഫി ആയുധമാക്കി സ്വരാജ്
തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനാണ് ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത്.
സെല്‍ഫികള്‍ തെരഞ്ഞെടുപ്പ് ആയുധമാക്കിയവര്‍ വേറെണ്ടുയുണ്ട് ഗോദയില്‍. തൃപ്പൂണിത്തുറയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിനാണ് ഇത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്നത്. സെല്‍ഫി ഫോര്‍ സ്വരാജ് എന്ന പേരില്‍ ഫേസ്‍ബുക്കില്‍ പേജ് തുടങ്ങി സ്വരാജ്. തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും സെല്‍ഫി പ്രചാരണത്തിനായി പേജ് തുടങ്ങിയിട്ടുണ്ട്. പുതിയ കാലത്ത് മാറിയ പ്രചാരണ രീതി പരീക്ഷിക്കുകയാണ് സ്ഥാനാര്‍ഥികള്‍. തൃപ്പൂണിത്തുറയിലെ ഇടതുമുന്നണി സ്ഥാനാര്‍ഥി എം സ്വരാജിന്റെ സെല്‍ഫി പ്രചാരണമാണ് ഇക്കൂട്ടത്തില്‍ ശ്രദ്ദേയം. തൃപ്പൂണിത്തുറ മണ്ഡലത്തിലെ വോട്ടര്‍മാര്‍ മുതല്‍ സാമൂഹ്യ രാഷ്ട്രീയ കലാ സാംസ്കാരിക രംഗത്തെ പ്രമുഖരും വിദേശ മലയാളികളും സ്വരാജിനായി വീഡിയോ സെല്‍ഫികള്‍ അയച്ച് കൊടുക്കുന്നുണ്ട്. ഇതേ വഴി തന്നെയാണ് തൃശൂര്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിഎസ് സുനില്‍കുമാറും തെരഞ്ഞെടുത്തത്. എന്നാല്‍ വീഡിയോകളേക്കാള്‍ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് സുനില്‍കുമാറിന്റെ പ്രചാരണം. വോട്ട് ചോദിച്ച് ചെല്ലുന്ന ഇടങ്ങളിലെ സെല്‍ഫികളാണ് സുനില്‍കുമാര്‍ ഉപയോഗിക്കുന്നത്.