ലഹരി ഉപയോഗക്കാരുടെ താവളത്തില്‍ റെയ്ഡ്; എട്ടുപേര്‍ പിടിയില്‍
കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുകളും, ഇവ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് ചെടി മുറ്റത്ത് ....
കൊച്ചി നഗരത്തില്‍ ലഹരി ഉപയോഗക്കാരുടെ താവളത്തില്‍ നടന്ന റൈഡില്‍ എട്ട് യുവാക്കള്‍ പിടിയിലായി. കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുകളും, ഇവ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. കഞ്ചാവ് ചെടി മുറ്റത്ത് നട്ട് വളര്‍ത്തിയതായും പോലീസ് കണ്ടെത്തി.
എറണാകുളം സ്വദേശി കണ്ണന്‍ കൊല്ലം സ്വദേശികളായ യുദു കൃഷ്ണന്‍, അജേഷ്, പാലക്കാട് സ്വദേശി വിഷ്ണു കോട്ടയം സ്വദേശി ജയ്സണ്‍, ആലപ്പുഴ സ്വദേശികളായ സായ് ശങ്കര്‍ അരുണ്‍രാജ്, ഇടുക്കി സ്വദേശി അമല്‍ ബാബു എന്നിവരാണ് പിടിയിലായത്. കൊച്ചിയിലെ ഷോപ്പിംഗ് മാളുകളില്‍ ജോലി ചെയ്തിരുന്ന ഇവര്‍ എളമക്കരയില്‍ വാടകയ്ക്ക് വീടെടുത്താണ് താമസിച്ചിരുന്നത്. ഇവിടെ ലഹരി കൂട്ടായ്മകള്‍ നടക്കാറുണ്ടെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇവിടെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് അടക്കമുളള ലഹരി വസ്തുക്കളും അവ ഉപയോഗിക്കാനായി നിര്‍മ്മിച്ച ഉപകരണങ്ങളും കണ്ടെത്തിയത്.
വീര്യം കൂട്ടാന്‍ ഓണ്‍ലൈന്‍ വഴി മറ്റ് ചില ലഹരി വസ്തുക്കളും ഇവര്‍ വാങ്ങിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഒരു കഞ്ചാവ് ചെടി വീട്ടുവളപ്പില്‍ നട്ടുവളര്‍ത്തുകയും ചെയ്തിട്ടുണ്ട്. കൊച്ചി എസിപി വിജയന്‍റെ നേതൃത്വത്തില്‍ നടത്തിയ സെന്‍ട്രല്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടാനായത്.
അതേസമയം പിടിയിലായ എട്ട് പേരില്‍ രണ്ട് പേര്‍ വിദ്യാര്‍ത്ഥികളാണ്. ലഹരി ഉപയോഗത്തിനായി സ്ഥിരമായി ഈ വീട്ടില്‍ എത്തിയിരുന്ന മറ്റ് ചിലരേയും പോലീസ് തിരയുന്നുണ്ട്.കൂടാതെ കഞ്ചാവ് അടക്കമുള്ള ലഹരി വസ്തുകള്‍ ഇവര്‍ക്ക് എത്തിച്ച് നല്കിയവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.