മെട്രോയുടെ രണ്ടാമത്തെ തീവണ്ടിയും കൊച്ചിയില്‍ എത്തി

Update: 2018-05-09 01:40 GMT
Editor : Sithara
മെട്രോയുടെ രണ്ടാമത്തെ തീവണ്ടിയും കൊച്ചിയില്‍ എത്തി
മെട്രോയുടെ രണ്ടാമത്തെ തീവണ്ടിയും കൊച്ചിയില്‍ എത്തി
AddThis Website Tools
Advertising

ഇന്ന് രാവിലെയാണ് ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്ന് റോഡുമാര്‍ഗം ട്രെയിന്‍ മുട്ടം യാര്‍ഡിലെത്തിച്ചത്

Full View

കൊച്ചി മെട്രോയുടെ രണ്ടാമത്തെ തീവണ്ടിയും കൊച്ചിയില്‍ എത്തി. ഇന്ന് രാവിലെയാണ് ആന്ധ്രയിലെ ശ്രീ സിറ്റിയില്‍ നിന്ന് റോഡുമാര്‍ഗം ട്രെയിന്‍ മുട്ടം യാര്‍ഡിലെത്തിച്ചത്. ജൂലൈ പകുതിയോടെ ട്രെയിനിന്റെ പരീക്ഷണ ഓട്ടം മുട്ടം യാര്‍ഡില്‍ ആരംഭിക്കും.

കഴിഞ്ഞ മാസം 28ന് ആന്ധ്രയിലെ ശ്രീസിറ്റിയിലുള്ള ഫാക്ടറിയില്‍ നിന്ന് റോഡുമാര്‍ഗം യാത്രതിരിച്ച തീവണ്ടി ഇന്ന് രാവിലെ 10 മണിയോടെയാണ് മുട്ടം യാര്‍ഡിന് പുറത്തെത്തിച്ചത്. മൂന്ന് ബോഗികളുള്ള തീവണ്ടിയില്‍ 1000 പേര്‍ക്ക് യാത്രചെയ്യാനാകും. മഴപെയ്ത് വഴിയില്‍ ചളിനിറഞ്ഞിരിക്കുന്നതിനാല്‍ രണ്ട് ദിവസത്തിന് ശേഷം മാത്രമേ തീവണ്ടിയും വഹിച്ചുള്ള ട്രെയിലര്‍ ലോറികള്‍‍ മുട്ടം യാര്‍ഡിലേക്ക് കയറ്റാനാകൂ. മുട്ടം യാര്‍ഡിലെത്തിച്ച ശേഷം ട്രെയിന്‍ അടുത്ത ദിവസം തന്നെ ഇന്‍സ്പെക്ഷന്‍ യാര്‍ഡിലേക്ക് മാറ്റും.

പുതിയ മെട്രോ ട്രെയിനിന്റെ പരീക്ഷണ ഓട്ടം ജൂലൈ പകുതിയോടെ ആരംഭിക്കും. കൊച്ചി മെട്രോയുടെ ആദ്യ തീവണ്ടി ഈ വര്‍ഷം ആദ്യമാണ് കൊച്ചിയിലെത്തിച്ചത്. 9 തീവണ്ടികളുമായാണ് മാര്‍ച്ചില്‍ മെട്രോ സര്‍വ്വീസ് ആരംഭിക്കുന്നത്. ആദ്യഘട്ടത്തില്‍ ആലുവമുതല്‍ പാലാരിവട്ടം വരെയാകും മെട്രോ സര്‍വീസ്. ഏപ്രില്‍ മാസത്തോടുകൂടി സര്‍വ്വീസ് മഹാരാജാസ് വരെ നീട്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News