കുട്ടനാട് സീറ്റ് എന്‍സിപിയിൽ നിന്ന് സിപിഎം ഏറ്റെടുക്കുമെന്നത് തള്ളാതെ ജില്ലാ സെക്രട്ടറി
അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് ആവും നിലപാട്
Update: 2025-01-13 05:53 GMT
ആലപ്പുഴ: കുട്ടനാട് സീറ്റ് എന്‍സിപിയിൽ നിന്ന് സിപിഎം ഏറ്റെടുക്കുമെന്നത് തള്ളാതെ ജില്ലാ സെക്രട്ടറി ആർ.നാസർ . കുട്ടനാട് സീറ്റ് സിപിഎം ഏറ്റെടുക്കില്ലെന്ന് പറയാനാവില്ല. അപ്പോഴത്തെ സാഹചര്യത്തിനനുസരിച്ച് ആവും നിലപാട്. ഇപ്പോൾ ഘടകകക്ഷിയെ ചേർത്തു പിടിക്കും.
ജില്ലയിൽ സിപിഎമ്മിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിച്ചെന്നും നാസർ മീഡിയവണിനോട് പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായി അത് തിരുത്തും. പുതിയ ജില്ലാ കമ്മിറ്റിയിലേക്ക് കഴിവുള്ളവരെയാണ് പുതുതായി തെരഞ്ഞെടുത്തത്. കഴിഞ്ഞകാല പ്രവർത്തനങ്ങൾ കൂടി വിലയിരുത്തിയിട്ടാണ് ചിലരെ ഒഴിവാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.