സഭയില്‍ മന്ത്രിമാര്‍ നല്‍കുന്ന ഉറപ്പുകള്‍ പാലിക്കുന്നില്ലെന്ന് പരാതി

Update: 2018-05-09 10:40 GMT
Editor : Sithara
Advertising

15 വർഷം ആയിട്ടും മറുപടി ലഭിക്കാത്ത ചോദ്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്

Full View

നിയമസഭയിൽ മന്ത്രിമാർ നൽകുന്ന ഉറപ്പുകൾ നടപ്പിലാകുന്നില്ലെന്നും അംഗങ്ങളുടെ ചോദ്യങ്ങൾക്ക് കൃത്യസമയത്ത് മറുപടി ലഭിക്കുന്നില്ലെന്നും പരാതി. 15 വർഷം ആയിട്ടും മറുപടി ലഭിക്കാത്ത ചോദ്യങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. 20 വർഷം പഴക്കമുള്ള 2500 ഓളം ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും സഭാ അംഗങ്ങൾ തന്നെ പരാതി ഉന്നയിക്കുന്നു.

നിയമസഭയിൽ അംഗങ്ങൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട മന്ത്രിമാർ 15 ദിവസത്തിനകം മറുപടി നൽകണമെന്നാണ് ചട്ടം. എന്നാൽ ഇത് പാലിക്കപ്പെടുന്നില്ലെന്നാണ് അംഗങ്ങളുടെ പരാതിയിൽ നിന്ന് വ്യക്തമാകുന്നത്. 15 വർഷം പഴക്കമുള്ള ചോദ്യങ്ങൾക്ക് വരെ ഇതുവരെയും മറുപടി ലഭിച്ചിട്ടില്ല. 12ആം സഭാകാലയളവിൽ 46 ചോദ്യങ്ങൾക്കും 13ആം സഭാകാലയളവിലെ 673 ചോദ്യങ്ങൾക്കും നിലവിലെ സഭാകാലയളവിലെ 157 ചോദ്യങ്ങളും ഉൾപ്പെടെ 876 ചോദ്യങ്ങൾക്ക് ഇതുവരെ മറുപടി നൽകിയിട്ടില്ല.

സഭയിൽ മന്ത്രിമാർ നൽകുന്ന ഉറപ്പുകളും പാഴ്വാക്കായി മാറുന്നുവെന്ന് നിയമസഭാ സാമാജികർ തന്നെ ആക്ഷേപം ഉന്നയിക്കുന്നു. 11ആം സഭാകാലയളവ് മുതൽ കഴിഞ്ഞ സഭകാലയളവ് വരെ വിവിധ മന്ത്രിമാർ സഭയിൽ നടത്തിയ 2499 ഉറപ്പുകൾ പാലിക്കപ്പെട്ടിട്ടില്ലെന്നും ആക്ഷേപമുണ്ട്. വിഷയം സംബന്ധിച്ച് എം ഉമ്മർ എംഎൽഎ സഭയിൽ ക്രമപ്രശ്നം ഉന്നയിച്ചതിനെ തുടർന്ന് ബന്ധപ്പെട്ട മന്ത്രിമാരും സഭാസമിതികളും ശ്രദ്ധ ചെലുത്തണമെന്ന് സ്പീക്കർ റൂളിംഗ് നൽകി.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News