ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് നിയമസെക്രട്ടറി

Update: 2018-05-10 17:28 GMT
ദേവസ്വം ബോര്‍ഡിലെ മുന്നാക്ക സംവരണം ഭരണഘടനാ വിരുദ്ധമെന്ന് നിയമസെക്രട്ടറി
Advertising

സര്‍ക്കാരിന് നല്‍കിയ നിയമോപദശത്തിലാണ് നിയമസെക്രട്ടറി ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്

സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ദേവസ്വംബോര്‍ഡിലെ മുന്നാക്ക സംവരണം, ഭരണഘടനാ വിരുദ്ധമെന്ന് നിയമസെക്രട്ടറി. വിവിധ സുപ്രീം കോടതി വിധികള്‍ ആധാരമാക്കിയാണ് നിയമസെക്രട്ടറി സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംവരണം നടപ്പിലാക്കിയാല്‍ സര്‍ക്കാര്‍ നിയമക്കുരുക്കിലാകുമെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

Full View

ദേവസ്വം ബോര്‍ഡില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണ ഏര്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര‍് തീരുമാനിച്ചിരുന്നു. ഈ തീരുമാനത്തിന് തിരിച്ചടിയായ റിപ്പോര്‍ട്ടാണ് നിയമസെക്രട്ടറി നല്‍കിയിര്കകുന്നത്. സംവരണവുമായി ബന്ധപ്പെട്ട ഭരണഘടനയിലെ ഖണ്ഡിക 15 4 ആണ്. സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്താം എന്നാണ് ഇതില്‍ പറഞ്ഞിരിക്കുന്നത്. അതിനാല്‍ സാമ്പത്തികാവസ്ഥ സംവരണത്തിന്‍റെ മാനദണ്ഡമാക്കാന്‍ ഭരണഘടനാ പരമായി കഴിയില്ല.

നിരവധി സുപ്രിം കോടതി വിധികളും സാമ്പത്തിക സംവരണത്തെ തള്ളിക്കളയുന്നുണ്ട്. ഇന്ദിരാസാഹ്നി കേസാണ് ഇതില്‍ ഏറ്റവും പ്രധാനം. സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് ഈ വിധി വ്യക്തമായി പറയുന്നുണ്ട്. ഈ കാരണങ്ങളാല്‍ ദേവസ്വംബോര്‍ഡിനെ മുന്നാക്ക സംവരണം നടപ്പാക്കല്‍ പ്രായോഗികമല്ലെന്നാണ് നിയമസെക്രട്ടറി ബി ജി ഹരീനന്ദ്രനാഥ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്. സര്‍ക്കാര്‍ നയപരമായി പ്രഖ്യാപിച്ച തീരുമാനവുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് തടസമല്ല. എന്നാല്‍ നിയമകുരുക്കിലേക്കായിരിക്കും സര്‍ക്കാര്‍ എത്തിചേരുക എന്ന വ്യക്തമായ മുന്നറിയിപ്പ് നല്‍കുന്നതാണ് നിയമസെക്രട്ടറിയുടെ റിപ്പോര്‍ട്ട്

Tags:    

Similar News