സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഷൊര്‍ണൂരില്‍ തുടക്കം
നിളാ തീരത്തിന് ഇനി ശാസ്ത്ര കൌതുകങ്ങളും അറിവനുഭവങ്ങളും ഒരുമിക്കുന്ന നാലുദിനങ്ങള്‍
സംസ്ഥാന സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഷൊര്‍ണൂരില്‍ തുടക്കമായി. നിളാ തീരത്തിന് ഇനി ശാസ്ത്ര കൌതുകങ്ങളും അറിവനുഭവങ്ങളും ഒരുമിക്കുന്ന നാലുദിനങ്ങളാണ്. ശാസ്ത്രം, ഗണിത ശാസ്ത്രം, പ്രവൃത്തി പരിചയം, ഐടി എന്നീ മേഖലകളിലായി 183 മത്സര ഇനങ്ങളാണ് ശാസ്ത്രോത്സവത്തിലുള്ളത്. 14 ജില്ലകളില്‍ നിന്നായി പതിനായിരത്തോളം വിദ്യാര്‍ഥികള്‍ ശാസ്ത്രോത്സവത്തില്‍ മാറ്റുരക്കുന്നുണ്ട്. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്തു
ശാസ്ത്ര, ഐടി മേളകള്‍ ഷൊര്‍ണൂര്‍ സെന്റ് തെരേസ സ്കൂളിലാണ് നടക്കുന്നത്. ഗണിത ശാസ്ത്രമേള എസ്എന്‍ട്രസ്റ്റ് സ്കൂളിലും പ്രവൃത്തി പരിചയമേള വാണിയംകുളം ടിആര്‍കെ ഹയര്‍സെക്കണ്ടറി സ്കൂളിലും നടക്കുന്നു.
എല്ലാദിവസവും വൈകുന്നേരം കലാസംസ്കാരിക പരിപാടികളുണ്ട്. ശാസ്ത്രോത്സവത്തിന്റെ ഭാഗമായി വൊക്കേഷണല്‍ എക്സ്പോയും കരിയര്‍ഫെസ്റ്റും നടക്കുന്നുണ്ട്. ശാസ്ത്രോത്സവം ഞായറാഴ്ചയാണ് സമാപിക്കുക.