കാട്ടാനശല്യത്തിന് പരിഹാരവുമായി കുട്ടിശാസ്ത്രജ്ഞര്‍

Update: 2018-05-11 22:42 GMT
Editor : Sithara
Advertising

വര്‍ധിച്ചു വരുന്ന ആനശല്യത്തെ എങ്ങനെ ഫലപ്രദമായി തടയാമെന്ന് കാണിക്കുകയാണ് ഷൊര്‍ണൂരില്‍ നടക്കുന്ന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ സാരജും നജ്മുദ്ദീനും.

Full View

വര്‍ധിച്ചു വരുന്ന ആനശല്യത്തെ എങ്ങനെ ഫലപ്രദമായി തടയാമെന്ന് കാണിക്കുകയാണ് ഷൊര്‍ണൂരില്‍ നടക്കുന്ന സ്കൂള്‍ ശാസ്ത്രോത്സവത്തില്‍ സാരജും നജ്മുദ്ദീനും. വൈദ്യുതി ഷോക്കില്ലാതെ ആനകളെ തുരത്താനുള്ള മാതൃകയാണ് ഇവര്‍ ശാസ്ത്രോത്സവത്തില്‍ അവതരിപ്പിച്ചത്.

വയനാട് വെള്ളാര്‍മലയിലെ സാരജിനും നജ്മുദ്ദീനും ആനയെപ്പേടിച്ച് പലപ്പോഴും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവരുടെ നാട്ടിലെ കര്‍ഷകരുടെ കൃഷി കാട്ടാനകള്‍ വ്യാപകമായി നശിപ്പിച്ചിട്ടുമുണ്ട്. ആനകളെ ഉപദ്രവിക്കാതെ എങ്ങനെ ഈ പ്രശ്നത്തെ നേരിടാമെന്നാണ് ശാസ്ത്രോത്സവത്തില്‍ ഇവര്‍ കാണിച്ചത്.

വേലിയില്‍ ആനകളുടെ ശരീരം തട്ടിയാല്‍ ലൈറ്റുകള്‍ തെളിയുന്നതോടൊപ്പം കൃഷിയിടത്തില്‍ സ്ഥാപിച്ച സ്പീക്കറുകളില്‍ നിന്ന് കടുവയുടെ ഭീകര ശബ്ദം മുഴങ്ങും. വെള്ളാര്‍മല ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ഥികളാണ് സാരജും നജ്മുദ്ദീനും.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News