ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കാനം

Update: 2018-05-11 21:54 GMT
ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കാനം
ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചില്ലെന്ന് കാനം
AddThis Website Tools
Advertising

വിദ്യാര്‍ഥികളുടെ ആവശ്യങ്ങളെ സിപിഐ പിന്തുണക്കുമെന്ന് കാനം രാജേന്ദ്രന്‍

ലോ അക്കാദമിയിലെ വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിച്ചിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നീതി ലഭിക്കാത്തത് കൊണ്ടാണ് വിദ്യാര്‍ഥികള്‍ സമരം തുടരുന്നത്. വിദ്യാര്‍ഥികളുടെ ആവശ്യങ്ങളെ സിപിഐ പിന്തുണക്കും. എന്നാല്‍ സമരം ഏറ്റെടുക്കുന്ന കാര്യം സിപിഐ ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാനം പറഞ്ഞു.

അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന് കെ മുരളീധരന്‍

ലോ അക്കാദമിയിലെ വിദ്യാര്‍ഥികളുന്നയിക്കുന്ന പ്രശ്നങ്ങളില്‍ അടുത്ത മന്ത്രിസഭ യോഗത്തിലെങ്കിലും പരിഹാരമായില്ലെങ്കില്‍ ഫെബ്രുവരി രണ്ട് മുതല്‍ അനിശ്ചിതകാല നിരാഹാരം കിടക്കുമെന്ന് കെ മുരളീധരന്‍. ജാതി അധിക്ഷേപം നടത്തിയ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

സര്‍വ്വകക്ഷിയോഗം വിളിക്കണം: വി എം സുധീരന്‍

ലോ അക്കാദമി ഉള്‍പ്പെടെ സ്വാശ്രയ കോളജുകളിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു ചേര്‍ക്കണമെന്ന് കെപിസിസി പ്രസിഡന്‍റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു. പരീക്ഷാ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയതിലൂടെ ലോ അക്കാദമി പ്രിന്‍സിപ്പലില്‍ യൂനിവേഴ്സിറ്റി അവിശ്വാസം രേഖപ്പെടുത്തിയിരിക്കുകയാണ്. വിദ്യാര്‍ഥികളുടെ വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ട പ്രിന്‍സിപ്പലിന് ഇനി രാജിവെക്കാതെ വഴിയില്ലെന്നും സുധീരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

ഭൂമി സംബന്ധിച്ച് പരാതി ലഭിച്ചിട്ടില്ല: റവന്യു മന്ത്രി

ലോ അക്കാദമിയുടെ ഭൂമി സംബന്ധിച്ച് റവന്യൂ വകുപ്പിന് ഇതുവരെയായും പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. പരാതി ഉയര്‍ന്നുവരുന്ന ഘട്ടത്തില്‍ അത് പരിശോധിക്കും. പ്രഥമ പരിഗണന ലോ അക്കാദമിയിലെ വിദ്യാഭ്യാസ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണെന്നും ഇ ചന്ദ്രശേഖരന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

Tags:    

Similar News