അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി ഇന്ന് പരിഗണിക്കും

Update: 2018-05-11 09:09 GMT
Editor : Sithara
അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്ന ദിലീപിന്‍റെ ഹരജി ഇന്ന് പരിഗണിക്കും
Advertising

കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ദിലീപിന്‍റെ പരാതി.

നടിയെ ആക്രമിച്ച കേസിലെ അനുബന്ധ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി അങ്കമാലി മജിസ്ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു ദിലീപിന്‍റെ പരാതി. ചോര്‍ന്നത് കരട് കുറ്റപത്രത്തിലെ വിവരങ്ങളാണെന്ന് അന്വേഷണസംഘം ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Full View

ഫയലില്‍ സ്വീകരിക്കും മുന്‍പ് കുറ്റപത്രം ചോര്‍ന്നതിനാല്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയെ സമീപിച്ചത്. ഇക്കാര്യത്തില്‍ അന്വേഷണസംഘത്തോട് കോടതി വിശദീകരണം തേടുകയും ഇന്നലെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ചോര്‍ന്നത് അനുബന്ധ കുറ്റപത്രമല്ലെന്നും കരട് കുറ്റപത്രത്തിലെ ഭാഗങ്ങളാണെന്നും അന്വേഷണസംഘം നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുബന്ധ കുറ്റപത്രം പൂര്‍ത്തിയാകുന്നതിന് മുന്‍പ് സമര്‍പ്പിച്ച കരട് കുറ്റപത്രം ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനടക്കം നല്‍കിയിരുന്നതായും അന്വേഷണസംഘം വ്യക്തമാക്കി. ഈ കുറ്റപത്രമാണ് മാധ്യമങ്ങള്‍ക്ക് ലഭിച്ചത്.

യഥാര്‍ത്ഥ കുറ്റപത്രത്തില്‍ പാരഗ്രാഫ് തിരിച്ച് നമ്പര്‍ ഇട്ടിട്ടില്ലെന്നും മാധ്യമങ്ങള്‍ക്ക് ലഭിച്ച കരട് കുറ്റപത്രത്തില്‍ നമ്പര്‍ ഇട്ടിട്ടുള്ളതും അന്വേഷണസംഘം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ച ദിവസം സാക്ഷിമൊഴികളടക്കം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ തുടര്‍ന്നാണ് ദിലീപ് കോടതിയെ സമീപിച്ചത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News