ഏകസിവില്‍കോഡ് ചര്‍ച്ച അനവസരത്തിലാണെന്ന് എ.കെ ആന്റണി
മുസ്‍ലിം സംഘടനകള്‍ക്കിടയില്‍ തന്നെ മുത്തലാഖിനെ കുറിച്ച് പല ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.
ഏക സിവില്‍കോഡ് സംബന്ധിച്ച് ഉയരുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണന്ന് എഐസിസി പ്രവര്‍ത്തക സമിതി അംഗം എകെ ആന്റണി.മുത്തലാഖിനെതിരെ മോദിയും,അമിത് ഷായും അഭിപ്രായം പറയുന്പോഴാണ് സംശയങ്ങള്‍ ഉണ്ടാകുന്നത്.എല്ലാവരും അഭിപ്രായ സമന്വയത്തില്‍ എത്തുന്ന കാലത്ത് മാത്രം ഉണ്ടാവേണ്ടതാണ് ഏക സില്‍കോഡെന്നും ആന്റണി വ്യക്തമാക്കി..
ഏക സിവില്‍കോഡ് സംബന്ധിച്ച് പല തരത്തിലുള്ള ചര്‍ച്ചകള്‍ ഉയരുന്പോഴാണ് കോണ്‍ഗ്രസിന്റെ അഭിപ്രായം എകെ ആന്റണി പറഞ്ഞത്. മുസ്‍ലിം സ്ത്രീകള്‍ക്ക് വേണ്ടിയെന്ന് പറഞ്ഞ് മുത്തലാഖിനെതിരെ നിലപാടെടുത്ത കേന്ദ്രസര്‍ക്കാരിനേയും ബിജെപിയേയും ആന്റണി പരിഹസിച്ചു മുസ്‍ലിം സംഘടനകള്‍ക്കിടയില്‍ മുത്തലാഖ് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്ന സാഹചര്യത്തില്‍ അവര്‍ തന്നെ തീരുമാനം എടുക്കട്ടെയെന്ന നിലപാടാണ് ആന്റണി പങ്കുവെച്ചത്.