ആനകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമുണ്ടെന്ന് സര്‍ക്കാര്‍
കാട്ടില്‍ നിന്ന് പിടിച്ച ആനകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മൃഗാവകാശ സംഘടന നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്
രജിസ്ട്രേഷനില്ലാത്ത ആനകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. കാട്ടില്‍ നിന്ന് പിടിച്ച ആനകള്‍ക്ക് ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള തീരുമാനത്തിനെതിരെ മൃഗാവകാശ സംഘടന നല്‍കിയ ഹരജിയില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം പറയുന്നത്. വന്യജീവി സംരക്ഷണ നിയമം 44 വകുപ്പ് പ്രകാരം, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ്ണ അധികാരമുണ്ട്. നാട്ടാനകളുടെ രജിസ്ട്രേഷന് ഇളവ് നല്‍കാനും നിയമപ്രകാരം അധികാരമുണ്ടെന്നും ഇക്കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്റെ അറിവോടെയാണ് നടപടികള്‍ സ്വീകരിച്ചതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.