കേരളത്തിലെ ലൗ ജിഹാദ് അപകടമാണെന്ന് യോഗി ആദിത്യനാഥ്
സുപ്രീംകോടതിയും ഹൈക്കോടതിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി
കേരളത്തിലെയും കര്‍ണാടകയിലും ലൗ ജിഹാദ് അപകടമാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സുപ്രീംകോടതിയും ഹൈക്കോടതിയും ഇക്കാര്യം പരാമര്‍ശിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ലൗജിഹാദിനെതിരെ എന്‍ഐഎ അന്വേഷണം നടക്കുന്നുണ്ടെന്നും യോഗി ചൂണ്ടിക്കാട്ടി. ബിജെപി സംഘടിപ്പിക്കുന്ന ജനരക്ഷാ യാത്രയില്‍ പങ്കെടുക്കാനാണ് യോഗി ആദിത്യനാഥ് കേരളത്തില്‍ എത്തിയത്. യുപി മുഖ്യമന്ത്രിയായ ശേഷം ആദ്യമായാണ് യോഗി ആദിത്യനാഥ് കേരളം സന്ദര്‍ശിക്കുന്നത്.
അതേസമയം യോഗിയെ സിപിഎം പരിഹാസരൂപേണ ട്വിറ്ററിലൂടെ സ്വാഗതം ചെയ്തു. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നത് എങ്ങനെയാണെന്ന് കണ്ടുപഠിക്കണമെന്ന് പറഞ്ഞാണ് യുപി മുഖ്യമന്ത്രിയെ സിപിഎം പരിഹസിച്ചത്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പുരിലെ ബാബാ രാഘവ ദാസ് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ ലഭ്യതക്കുറവുമൂലം അറുപതിലേറെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സിപിഎമ്മിന്റെ പരിഹാസം.